Sunday December 16th, 2018 - 11:30:am
topbanner

ശബരിമലയില്‍ സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്താ​ന്‍ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

RA
ശബരിമലയില്‍ സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്താ​ന്‍ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം:ശബരിമലയിൽ സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്താ​ന്‍ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ലാ​പം ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രു​ടെ കൈ​യി​ല്‍​പ്പെ​ട​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.എല്ലാ വിഭാഗങ്ങളുടെയും ആരാധനാ കേന്ദ്രവും രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായ ശബരിമലയുടെ യശസ്സ് ഉയര്‍ത്താന്‍ കഴിയണമെന്ന് തന്നെയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

ഇവിടെ ഭക്തര്‍ക്ക് സമാധാനപരമായി അയ്യപ്പ ദര്‍ശനം നടത്തി മടങ്ങിപ്പോകുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളാണ് ശബരിമലയില്‍ സ്വീകരിക്കുന്നത്. അത്തരം നടപടികളുമായി എല്ലാവരും സഹകരിക്കേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേര്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടനകേന്ദ്രം എന്ന നിലയില്‍ ഇവിടെ ഉണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ സംസ്ഥാനത്തിന്‍റെ തന്നെ യശസ്സിന് കോട്ടമുണ്ടാക്കും.

മാത്രമല്ല, തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ കീര്‍ത്തിക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്നതിന് അത് ഇടയാക്കുമെന്ന് ഭക്തജനങ്ങള്‍ തിരിച്ചറിയണം.തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ടും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു. ആ​ശ​ങ്ക​യും ചേ​രി​തി​രി​വും ഉ​ണ്ടാ​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​ക​രു​ത്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

English summary
sabarimala pinarayi vijayan response
topbanner

More News from this section

Subscribe by Email