Tuesday October 23rd, 2018 - 3:32:pm
topbanner
Breaking News

ശബരിമല തീര്‍ഥാടകന്‍ ആനയുടെ കുത്തേറ്റ് മരിച്ചു

Jikku Joseph
ശബരിമല തീര്‍ഥാടകന്‍ ആനയുടെ കുത്തേറ്റ് മരിച്ചു

പമ്പ: ശബരിമല തീര്‍ഥാടകന്‍ ആനയുടെ കുത്തേറ്റ് മരിച്ചു. ചെന്നൈ സ്വദേശി നിരേഷ് കുമാറാണ് (30) മരിച്ചത്. കരിമല മുകളില്‍ വെച്ച് ആനയുടെ കുത്തേല്‍ക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ആനയുടെ കുത്തേറ്റത്. 12 മണിയോടെ കൂടെയുള്ളവര്‍ നിരോഷിനെ പമ്പയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ചെന്നൈയില്‍ നിന്നുള്ള 19 അംഗ സംഘത്തോടൊപ്പമാണ് നിരോഷ് എത്തിയത്. കരിമല കാനനപാതയില്‍ വെച്ച് കൂട്ടം തെറ്റി നിരോഷ് കാട്ടില്‍ കയറുകയായിരുന്നുവെന്നാണ് സൂചന. കാട്ടാനയുടെ തുമ്പിക്കൈകൊണ്ടുള്ള ആക്രമണത്തില്‍ ഇയാളുടെ മുഖത്തിന്റെ ഒരുവശം തകര്‍ന്നിട്ടുണ്ട്. മൃതദേഹം പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

English summary
sabarimala pilgrims killed by wild elephant
topbanner

More News from this section

Subscribe by Email