Saturday April 21st, 2018 - 1:30:pm
topbanner

മകരവിളക്ക് സർവീസിനൊരുങ്ങി 1000 കെ എസ് ആര്‍ ടി സി ബസ്സുകള്‍

NewsDesk
മകരവിളക്ക് സർവീസിനൊരുങ്ങി 1000 കെ എസ് ആര്‍ ടി സി ബസ്സുകള്‍

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 1000 കെ എസ്  ആര്‍ ടി സി ബസ്സുകള്‍ 14,15 തീയതികളില്‍ സര്‍വീസ് നടത്തുമെന്ന് പമ്പ കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ ഓഫീസര്‍ ജി സരിത്കുമാര്‍ അറിയിച്ചു . 600 ദീര്‍ഘദൂരബസ്സുകളും 400 ഹ്രസ്വദൂരസര്‍വീസും ഉണ്ടായിരിക്കും.

ഭക്തജനത്തിരക്ക് പരിഗണിച്ച് പമ്പ-നിലക്കല്‍, പമ്പ-പ്ലാപ്പള്ളി റൂട്ടില്‍ ചെയിന്‍സര്‍വീസ് നടത്തും. വിളക്കിനുശേഷം റൗണ്ട് ചെയിന്‍ സര്‍വീസ് പൂര്‍ത്തീകരിച്ച ശേഷം ദീര്‍ഘദൂര സര്‍വ്വീസുകള്‍ അയച്ച് തുടങ്ങും. പമ്പ ഗ്രൗണ്ടില്‍ ദീര്‍ഘദൂരസര്‍വീസുകള്‍ക്കായി ഇരുന്നുറ് ബസ്സുകള്‍ ക്രമീകരിക്കും. പമ്പയില്‍നിന്ന് സര്‍വീസുകള്‍ അയക്കുന്നതിനനുസരിച്ച് പത്തനംതിട്ടയില്‍ നിന്നും ക്രമമായി പമ്പയിലേക്ക് ബസ്സുകള്‍ അയച്ചുതുടങ്ങും. സര്‍വീസ് കാര്യക്ഷമമാക്കുന്നതിനായി

കോര്‍ഡിനേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. ചെയിന്‍സര്‍വീസ് ത്രിവേണി ബി എസ് എന്‍ എല്‍ ഓഫീസ് മുതല്‍ ക്രമീകരിക്കും. പ്ലാപ്പള്ളിയില്‍ നിന്ന് ആങ്ങമുഴി ചെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും. തിരുവനന്തപുരം സെന്‍ട്രല്‍, പുനലൂര്‍ കൊട്ടാരക്കര, ചെങ്ങന്നൂര്‍ കോട്ടയം, എരുമേലി പത്തനംതിട്ട, എറണാകുളം, കുമളി, തൃശൂര്‍, തിരുമന്ധാംകുന്ന്(പെരിന്തല്‍മണ്ണ), പൊന്നാനി,ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും മധുര, കൊയമ്പത്തൂര്‍, തെങ്കാശി, പളനി, ചെന്നൈ, തുടങ്ങിയ അന്തര്‍ സംസ്ഥാന സര്‍വീസും ഉണ്ടാകും.

ളാഹയില്‍ കെ എസ് ആര്‍ടിസിക്ക് അനുവദിച്ചിരിക്കുന്ന സ്ഥലത്ത് കൂടുതല്‍ പാര്‍ക്കിങ് സൗകര്യമൊരുക്കുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്. ബസ്സുകളുടെ സാങ്കേതികസഹായത്തിനായി സാങ്കേതികവിദഗ്ദര്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍വാനുകള്‍ സജ്ജീകരിക്കും. നട അടക്കുന്നതുവരെ പമ്പയിലേക്ക് ചെയിന്‍ സര്‍വീസ് ഉണ്ടാകും.

Read more topics: sabarimala, pamba, ksrtc,
English summary
sabarimala pamba ksrtc service makaravilak

More News from this section

Subscribe by Email