Saturday May 25th, 2019 - 12:44:am
topbanner
topbanner

ശബരിമലയില്‍ തീര്‍ഥാടകര്‍ക്കു സൗകര്യമില്ലെന്ന പരാതി ; മനുഷ്യാവകാശ കമ്മീഷന്‍ നാളെ ശബരിമലയില്‍ എത്തും

RA
ശബരിമലയില്‍ തീര്‍ഥാടകര്‍ക്കു സൗകര്യമില്ലെന്ന പരാതി ; മനുഷ്യാവകാശ കമ്മീഷന്‍ നാളെ ശബരിമലയില്‍ എത്തും

കൊച്ചി: ശബരിമലയില്‍ തീര്‍ഥാടകര്‍ക്കു സൗകര്യങ്ങളില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്‍ നാളെ ശബരിമലയില്‍ സന്ദര്‍ശനം നടത്തും.ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുവാന്‍ ഉചിതമായ മാര്‍ഗങ്ങള്‍ വേണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടി വരുമെന്നും ഡിജിപിയുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായാല്‍ കടുത്ത നടപടികളിലേക്കു പോകേണ്ടി വരുമെന്നുമാണ് കോടതി അറിയിച്ചിരിക്കുന്നത്.

നെയ്യഭിഷേകത്തിന് എത്തുന്ന ഭക്തരെ രാത്രി തിരിച്ചയയ്ക്കരുതെന്നും ഹൈക്കോടതി അറിയിച്ചു. ശബരിമലയിലെ പൊലീസ് ഇടപെടല്‍ സംബന്ധിച്ച് ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് എജി ഹൈക്കോടതിയിൽ ഹാജരായത്.

പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ശുപാർശ നടപ്പാക്കിയോയെന്ന് കോടതി ചോദിച്ചു. ഐജി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയെ നിയമിച്ചോ? പൊലീസ് മേധാവി സത്യവാങ്മൂലം നൽകണം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത് വിഷയമല്ല.

English summary
sabarimala manushyavakasha commission
topbanner

More News from this section

Subscribe by Email