Sunday February 17th, 2019 - 4:02:am
topbanner

കെ.​പി. ശ​ശി​ക​ല​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്തി​നെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്ക​ണമെ​ന്ന് പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള

RA
കെ.​പി. ശ​ശി​ക​ല​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്തി​നെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്ക​ണമെ​ന്ന് പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: ശബരിമല ദര്‍ശനത്തിനായി മരക്കൂട്ടത്ത് എത്തിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതതില്‍ പ്രതികരിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ശബരിമലയില്‍ കാട്ടുനീതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു. ശ​ശി​ക​ല​യു​ടെ അ​റ​സ്റ്റ് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ശ​ശി​ക​ല​യ്ക്ക് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശം നി​ഷേ​ധി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ സംസ്ഥാന നിയമസംവിധാനം പരാജയപ്പെട്ടു.

സംസ്ഥാന സര്‍ക്കാരല്ല ശബരിമലയിലെ കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടത്. കേരളത്തില്‍ ഒന്നര കോടി ഹിന്ദുമത വിശ്വാസികളാണുള്ളത്. അഞ്ചര കോടിയോളം ആളുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയിലെത്തുന്നുണ്ട്. ശബരിമലയെ നിയന്ത്രിക്കേണ്ടത് ഇവരല്ല. സ്റ്റേറ്റ് ലിസ്റ്റിലുള്ള കാര്യമാണെങ്കിലും ഇക്കാര്യത്തില്‍ നിയമജ്ഞരുമായി സാധ്യതകള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​കയാണ്. സ​ര്‍​ക്കാ​ര്‍ വി​ശ്വാ​സ​ത്തെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നുവെന്നും ബി​ജെ​പി സ​മ​രം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്നും ശ്രീ​ധ​ര​ന്‍​പി​ള്ള കൂട്ടിച്ചേര്‍ത്തു.ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല, ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാല്‍, ബി.ജെ.പി നേതാവ് പി.സുധീര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മ സമിതിയും ആഹ്വാനം ചെയ്‌ത ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Viral News

English summary
MA usafali, response, fake news
topbanner

More News from this section

Subscribe by Email