topbanner
Sunday July 23rd, 2017 - 10:09:am
topbanner

ശബരിമലയിൽ നടന്‍ ജയറാമിന്റേത് ആചാരലംഘനം തന്നെയെന്ന് വിജിലന്‍സും

rajani
ശബരിമലയിൽ നടന്‍ ജയറാമിന്റേത് ആചാരലംഘനം തന്നെയെന്ന് വിജിലന്‍സും

തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടന്നുവെന്ന ആരോപണത്തില്‍ നടന്‍ ജയറാമിനും കൊല്ലത്തെ വ്യവസായി സുനിൽ സ്വാമിക്കും എതിരെ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. വിഷു ഉത്സവത്തിനായി ശബരിമല നട നേരത്തെ തുറന്നതിലും പൂജകള്‍ക്ക് അനുമതി നല്‍കിയതിലും വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശബരിമലയില്‍ ഉഷപൂജ സമയത്ത് സോപാനത്തില്‍ നടന്‍ ജയറാം ഇടയ്ക്ക കൊട്ടി എന്ന ആരോപണം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സംഭവം സത്യമാണെന്ന് തെളിഞ്ഞു.അന്ന് ഇടയ്ക്കവായിക്കാനുള്ള ചുമതല തിരുനക്കര ദേവസ്വം സംബന്ധി ഒ.ആര്‍.ശ്രീകുമാറിനായിരുന്നു.

എന്നാല്‍ ഇയാള്‍ ഇടയ്ക്ക മറ്റൊരാളിനെ വായിക്കാന്‍ അനുവദിച്ച് ഗുരുതരമായ കൃത്യവിലോപവും ആചാര ലംഘനവുമാണ് നടത്തിയത്. ശബരിമല എക്‌സിക്യൂട്ടീവ് ആഫീസര്‍ ആര്‍. രവിശങ്കര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം.എസ്. യതീന്ദ്രനാഥ്, സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍ ബി. ദിലീപ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടന്‍ ജയറാം ഇടയ്ക്ക വായിച്ചത്. എന്നാല്‍ ജയറാമിന്റെ ഈ പ്രവൃത്തി വിലക്കാതെ ഇവര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്തിയതായും ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ഏപ്രില്‍ 10ാം തീയതി ക്ഷേത്രത്തില്‍ തനിക്ക് ഇടയ്ക്ക കൊട്ടണം എന്ന ആഗ്രഹം ജയറാം തന്ത്രിയെ അറിയിക്കുകയായിരുന്നു. ഈ ദിവസം നട തുറക്കരുത് എന്നാണ് ക്ഷേത്രാചാരം. എന്നാല്‍ സുനില്‍ സ്വാമിക്കും, ജയറാമിനും വേണ്ടി ആചാരം ലംഘിച്ചത് വിവാദമാകുകയായിരുന്നു. അഡ്മിനിസ്ടീവ് ഓഫിസര്‍ യതീന്ദ്രനാഥും, തന്ത്രിയും നട തുറക്കുന്നതിന് അനുവാദം നല്‍കുന്നതില്‍ പങ്കാളികളായിരുന്നു. പതിവ് ലംഘിച്ച് പത്താം തീയതി രാവിലെ തന്നെ നടതുറന്ന് നിര്‍മാല്യം, ഗണപതിഹോമം, ഉദയാസ്തമയപൂജ, സഹസ്രകലശം, വൈകിട്ട് പടിപൂജ, കളഭം എന്നിവ നടത്തിയതാണ് ഇപ്പോള്‍ ആചാര ലംഘനമായി വിലയിരുത്തിയിട്ടുള്ളത്.

ലക്ഷങ്ങള്‍ ചിലവുവരുന്ന ഈ പൂജകള്‍ തൊഴുന്നതിനായി സുനില്‍ സ്വാമിയുമായി ബന്ധമുള്ള നാല്‍പതോളം ഉന്നതര്‍ സന്നിധാനത്തെത്തിയിരുന്നു.പതിനഞ്ച് സ്ത്രീകളും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അന്‍പത് വയസില്‍ താഴെ പ്രായമുള്ള സ്ത്രീകളും ഉള്‍പ്പെട്ടിരുന്നുവെന്ന് ആരോപണം ഉയരുന്നു.

തുടര്‍ന്ന് സന്നിധാനത്തു വച്ച് ജയറാം, സോപാനഗായകന്റെ ഉടുക്ക് വാങ്ങി കൊട്ടി. എന്നാല്‍ ഇത് ആചാരലംഘനമാണെന്ന് വിവാദമുയര്‍ന്നതോടെ തന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം തങ്ങള്‍ക്കറിയില്ല എന്നു പറഞ്ഞ് കൈകഴുകുകയായി. ഇക്കാര്യം കേരള ഓണ്‍ലൈന്‍ ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു.

 

 

 

English summary
sabarimala issue vigilence report jayaram
topbanner topbanner

More News from this section

Subscribe by Email