Thursday April 26th, 2018 - 9:32:am
topbanner

ശബരിമലയില്‍ ആചാരലംഘനം ജയറാമിനും സുനിൽസ്വാമിക്കെതിരെയും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

rajani
ശബരിമലയില്‍ ആചാരലംഘനം ജയറാമിനും സുനിൽസ്വാമിക്കെതിരെയും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം : ശബരിമലയില്‍ ആചാരലംഘനം നടന്നുവെന്ന ആരോപണത്തില്‍ നടന്‍ ജയറാമിനും കൊല്ലത്തെ വ്യവസായി സുനിലിനും എതിരെ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. വിഷു ഉത്സവത്തിനായി ശബരിമല നട നേരത്തെ തുറന്നതിലും പൂജകള്‍ക്ക് അനുമതി നല്‍കിയതിലും വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നടന്‍ ജയറാം സോപാനത്തില്‍ ഇടക്ക വായിച്ചത് ചട്ടം ലംഘിച്ചാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ദേവസ്വം മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്.ഏപ്രില്‍ 10 ന് വൈകിട്ടാണ് വിഷു ഉത്സവത്തിനായി ശബരിമല നട തുറക്കാന്‍ നിശ്ചയിച്ചിരുന്നത്.

എന്നാല്‍, ഇത് മറികടന്ന് അന്നേ ദിവസം രാവിലെ നട തുടക്കുകയും വിശേഷാല്‍ പൂജകള്‍ ഉള്‍പ്പെടെ നടത്താന്‍ ഒരാള്‍ക്ക് മാത്രമായി അനുമതി നല്‍കുകയുമായിരുന്നു. ഇത്തരമൊരു വീഴ്ച ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ അറിവോടെയാണെന്നും കണ്ടെത്തിയിരുന്നു.

 

Read more topics: sabarimala, issue, vigilence, report
English summary
sabarimala issue vigilence report

More News from this section

Subscribe by Email