Saturday December 15th, 2018 - 4:25:am
topbanner

ശബരിമല സ്ത്രീ പ്രവേശനം; നിലപാടില്‍ മാറ്റമില്ലെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ

RA
ശബരിമല സ്ത്രീ പ്രവേശനം; നിലപാടില്‍ മാറ്റമില്ലെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട ശബരിമലയില്‍ നിലവിലെ ആചാരങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുവാന്‍ ഇനിയും കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്.


ചര്‍ച്ച തൃപ്തികരമായിരുന്നുവെന്നും ഞങ്ങള്‍ ഞങ്ങളുടെ നിലപാടിലും സര്‍ക്കാര്‍ സര്‍ക്കാരിന്റെ നിലപാടിലും ഉറച്ചു നിന്നെന്നും അദ്ദേഹം പറഞ്ഞു. തന്ത്രി കുടുംബാംഗങ്ങളുമായും രാജകുടുംബാംഗങ്ങളുമായും വിശദമായ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ തീരുമാനം പറയാനാകൂവെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.

English summary
sabarimala issue response sasikumara varma
topbanner

More News from this section

Subscribe by Email