Friday August 23rd, 2019 - 10:46:am
topbanner
topbanner

തന്ത്രി പല സ്ത്രീകളെയും പൈസ വാങ്ങി ശബരിമലയില്‍ കയറ്റിയിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍

RA
തന്ത്രി പല സ്ത്രീകളെയും പൈസ വാങ്ങി ശബരിമലയില്‍ കയറ്റിയിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍

പത്തനംതിട്ട: ശബരിമല തന്ത്രിക്കെതിരെ രൂക്ഷവിമര്‍ശവുമായി മന്ത്രി ജി.സുധാകരന്‍ രം​ഗത്ത്. പല സ്ത്രീകളെയും പൈസ വാങ്ങി തന്ത്രി ശബരിമലയില്‍ കയറ്റിയിട്ടുണ്ടെന്ന് മന്ത്രി ആരോപിച്ചു. അവിശ്വാസികള്‍ എന്നു പറയുന്ന വിഭാഗമില്ലെന്നും കമ്മ്യൂണിസ്റ്റുകാരെല്ലാം അവിശ്വാസികളല്ലെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തില്‍ പോകുന്നവര്‍ മാത്രമാണ് വിശ്വാസികളെന്ന് ധരിക്കരുത്. ശ്രീ നാരായണ ഗുരുദേവന്‍ എവിടെയും തൊഴാന്‍ പോയിട്ടില്ല. മഹാത്മാഗാന്ധിയും ടാഗോറും എവിടെയും തൊഴാന്‍ പോയിട്ടില്ല. യുവതീപ്രവേശത്തിന്റെ പേരില്‍ ബി.ജെ.പി നടത്തിയ സമരങ്ങളെല്ലാം പാഴായിപ്പോയിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവതീപ്രവേശത്തില്‍ സി.പി.എം സ്വീകരിച്ച നിലപാടാണ് ശരിയെന്നും സുധാകരന്‍ വ്യക്തമാക്കി.

English summary
sabarimala issue minister g sudhakaran
topbanner

More News from this section

Subscribe by Email