Saturday February 16th, 2019 - 7:04:am
topbanner

ശബരിമല വിഷയം; കോട്ടയത്ത് കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ദേവസ്വം ഓഫീസിന് റീത്ത് സമര്‍പ്പിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

RA
ശബരിമല വിഷയം; കോട്ടയത്ത് കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ദേവസ്വം ഓഫീസിന് റീത്ത് സമര്‍പ്പിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

കോട്ടയം: ഹൈന്ദവ സമൂഹത്തെ സംരക്ഷിക്കേണ്ട ചുമതലയുള്ള ദേവസ്വം ബോര്‍ഡ് ശബരിമല വിഷയത്തില്‍ ഹിന്ദുസമൂഹത്തിന് വിരുദ്ധമായി സുപ്രീം കോടതിയില്‍ നിലപാട് മാറ്റിയതില്‍ പ്രതിഷേധിച്ച് ദേവസ്വം ബോര്‍ഡ് മരിച്ചതായി പ്രഖ്യാപിച്ച് കോട്ടയത്ത് കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ദേവസ്വം ഓഫീസിന് റീത്ത് സമര്‍പ്പിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തിരുനക്കര ഉത്സവത്തിന് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ വിശിഷ്ടാതിഥികളായി വന്നാല്‍ വന്‍ പ്രതിഷേധത്തിനിടയാകുമെന്ന് യോഗത്തില്‍ സംസാരിച്ച ബി.ജെ.പി ജില്ലാ സെക്രട്ടറി സി എന്‍ സുഭാഷ് പറഞ്ഞു.

സാധാരണ ഹൈന്ദവ സമൂഹം പട്ട് സമര്‍പ്പിച്ചാണ് ആദരാഞ്ജലികളര്‍പ്പിക്കാറുള്ളത് എങ്കിലും ദേവസ്വം ബോര്‍ഡ് ഹിന്ദു അല്ലാതായി എന്നതുകൊണ്ടാണ് റീത്ത് സമര്‍പ്പിച്ചത് എന്ന് യോഗത്തില്‍ സംസാരിച്ച ശബരിമല കര്‍മ്മസമിതി നേതാവായ ശങ്കര്‍ സ്വാമി പറഞ്ഞു.എത്രയും വേഗം ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുന്നതിന് കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടണമെന്നും ശബരി ധര്‍മ്മസഭ ഭാരവാഹികള്‍ പറഞ്ഞു.


ഭക്തരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ ഉത്സവ വേദിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ പിന്മാറിയിരുന്നു. തിരുനക്കര ക്ഷേത്ര ഉത്സവം അടുത്തു നില്‍ക്കെ സമാന രീതിയിലുള്ള പ്രതിഷേധം ഉയരുമെന്ന് അഭ്യൂഹങ്ങളുണ്ട്.

ശബരിമല കര്‍മ്മസമിതി നേതാക്കളായ സുമേഷ് രാജന്‍, രതീഷ് കുമാര്‍, ഹരി കിഴക്കേക്കുറ്റ് , ബിനീഷ്, എച്ച്. രാമനാഥന്‍, (ആള്‍ ഇന്ത്യാ ബ്രാഹ്മണ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്) ശങ്കര്‍ സ്വാമി എന്നിവരും സന്തോഷ് റ്റി.റ്റി., കര്‍മ്മസമിതി രക്ഷാധികാരി എന്‍ ബി നാരായണന്‍ നായര്‍, ശബരി ധര്‍മ്മ സഭയെ പ്രതിനിധീകരിച്ച് സിന്ധു എം പൈ, ജലജാ നാരായണന്‍, തുടങ്ങിയവരും സംസാരിച്ചു.

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107