Tuesday August 20th, 2019 - 6:47:am
topbanner
topbanner

ശബരിമല സ്ത്രീ പ്രവേശനം; തീരുമാനം എടുക്കേണ്ടത് മന്ത്രിയോ തന്ത്രിയോ മുക്രിയോ ഒന്നുമല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

RA
ശബരിമല സ്ത്രീ പ്രവേശനം; തീരുമാനം എടുക്കേണ്ടത് മന്ത്രിയോ തന്ത്രിയോ മുക്രിയോ ഒന്നുമല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധി നടപ്പാക്കാന്‍ തന്ത്രിയുടെ അടുത്തേക്ക് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. സുപ്രീംകോടതിയുടെ വിധിയെ വക്രീകരിച്ച്‌ ചിലര്‍ മതധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമല സ്ത്രീ പ്രവേശനം പോലുള്ള വിഷയങ്ങളില്‍ ഹൈക്കോടതിയും സുപ്രീംകോടതിയുമാണ് തീരുമാനമെടുക്കുന്നത്. മന്ത്രിയോ തന്ത്രിയോ മുക്രിയോ ഒന്നുമല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. കോടതിക്ക് മാത്രമേ ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഉള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോടിതി വിധി പ്രഖ്യാപിച്ച ശേഷം അത് അനുസരിക്കില്ല എന്ന കാഴ്ചപ്പാടിന്റെ അര്‍ത്ഥം എന്താണെന്നും അദ്ദേഹം ചോദിച്ചു. വിധിയെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നത് ആള്‍ക്കൂട്ട ഭീകരതയാണെന്നും ജസ്റ്റ‌ി‌സ് കെമാല്‍ പാഷ വ്യക്തമാക്കി.

English summary
sabarimala issue kamalpasha response
topbanner

More News from this section

Subscribe by Email