Wednesday March 20th, 2019 - 5:16:pm
topbanner
topbanner

ഹൈന്ദവ ആചാരങ്ങളെ തകര്‍ക്കാന്‍ ഒരു ഭരണ കൂടത്തിനും അവകാശമില്ല

rajani v
ഹൈന്ദവ ആചാരങ്ങളെ തകര്‍ക്കാന്‍ ഒരു ഭരണ കൂടത്തിനും അവകാശമില്ല

 ബിനിപ്രേംരാജ് 

ശബരിമല ദർശനം സ്ത്രീകളുടെയും അവകാശമെന്ന സുപ്രീം കോടതി ശരിവയ്ക്കലിനെ എതിര്‍ത്തു കൊണ്ട് സ്ത്രീ ജനങ്ങള്‍...കാലാ കാലങ്ങളായി അനുഷിടിച്ചു വരുന്ന ആചാരങ്ങളെ കാറ്റില്‍ പറത്തുന്ന കോടതി വിധിയും സംസ്ഥാനം ഭരിക്കുന്ന മേലാളന്‍മാരുടെ അധികാര ഹുങ്കും കാണിക്കുന്നത്

ആചാരങ്ങളെ തച്ചടച്ചു കൊണ്ടല്ല. ഹൈന്ദവ ആചാര പ്രകാരം ശബരിമല ദര്‍ശനം പുരുഷന്മാര്‍ക്ക് മാത്രമായി നിലനിന്നു പോയപ്പോള്‍ ശബരിമല ദര്‍ശനം ആഗ്രഹിച്ച സ്ത്രീകള്‍ മൌനം പാലിക്കുകയാണ് ചെയ്തത്.ദൈവീക വിശ്വാസങ്ങളെ മറി കടക്കാന്‍ ഒരു ഭക്തയ്ക്കും കഴിയില്ല. അഞ്ചംഗഭരണഘടനാ ബെഞ്ചിന്റെ തീരുമാനം അവസാനത്തേത് ആകുന്നില്ല. ശബരിമലയുടെ ഐതീഹ്യം പരിശോധിച്ചാല്‍ എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക്  ദര്‍ശനം നിഷിബ്ധം ആയതെന്നു ബോധ്യമാകും...ഭരണം മാറുന്നതനുസരിച്ച് വിശ്വാസങ്ങളെ തകര്‍ക്കാന്‍ നമ്മള്‍ ആരെയും അനുവദിച്ചുകൂടാ....ജനാധിപത്യ രാജ്യത്ത് ജനങ്ങള്‍ക്കുമുണ്ട് അഭിപ്രായങ്ങളും വിശ്വാസങ്ങളും...

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനാണ് 2006 ല്‍ ആയിരുന്നു സുപ്രിം കോടതിയെ സമീപിച്ചിരുന്നത്.. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം പാടില്ലെന്ന് വ്യക്തമാക്കുന്ന 1965 ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടത്തിന്റെ മൂന്ന് (ബി) വകുപ്പ് ഭരണഘടനാ വിരുദ്ധം ആണെന്ന് വിധിക്കണം എന്നായിരുന്നു അവരുടെ ആവശ്യം.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ അനുകൂല നിലപാടാണെന്ന് വ്യക്തമാക്കി 2007 ല്‍ അന്നത്തെ ഇടത് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ആ നിലപാട് മാറ്റി 2016 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇപ്പോഴത്തെ സ്ഥിതി തുടരണം എന്ന് കാണിച്ച്‌ സത്യവാങ്മൂലം നല്‍കി. തുടര്‍ന്ന് അധികാരത്തില്‍ വന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സത്യവാങ്മൂലം പിന്‍വലിച്ച്‌ ആദ്യത്തെ നിലപാട് ആണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് സുപ്രിം കോടതിയില്‍ വ്യക്തമാക്കി.

ശബരിമല ഐതീഹ്യ പ്രകാരം യൌവ്വനയുക്തയായ സ്ത്രീകള്‍ക്കാണ് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. " ബ്രഹ്മചാരി " ഭാവത്തിലുള്ള അയ്യപ്പനാണ് പ്രതിഷ്ഠ എന്നുള്ളതിനാല്‍ ഋതുമതി പ്രായത്തിലുള്ള (10 മുതൽ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാന്‍ പാടില്ല എന്നുള്ളതാണ് വിശ്വാസം. കന്നിയ്യപ്പന്‍മ്മാര്‍ മല കേറാത്ത മണ്ഡല കാലത്ത് അയ്യപ്പന്‍ മാളികപ്പുറത്തമ്മയെ വേളി ചെയ്യും എന്ന് അയ്യപ്പന്‍ കൊടുത്ത ഉറപ്പിന്‍ മേല്‍ അതും പ്രതീക്ഷിച്ചു ശബരിമലയില്‍ കുടി കൊള്ളുന്ന ദേവിയുടെ ഇഷ്ടം നൂറ്റാണ്ടുകളായി അങ്ങനെ തന്നെ നിലനിന്നുപോരുന്നു..ഇതിന്റെ അടിസ്ഥാനത്തിലാണു മകരവിളക്കിന് മാളികപ്പുറത്തമ്മയുടെ ശരംകുത്തിയിലേക്കുള്ള ആഘോഷപൂര്‍വമായ എഴുന്നള്ളത്തും കന്നി അയ്യപ്പന്‍മാരുടെ ശരങ്ങള്‍ കണ്ട് നിരാശയായുള്ള മടക്കവും. മണികണ്ടന്റെ ബ്രഹ്മചര്യം തകരാന്‍ പാടില്ല എന്നുള്ള വിശ്വ സത്യം തകര്‍ക്കാന്‍ ബ്രഹ്മാവിനും സാധിക്കില്ല. ലോകം മുഴവന്‍ ഒന്നിച്ചു വിചാരിച്ചാലും ഒരു കന്നി അയ്യപ്പന്‍ എങ്കിലും മണ്ഡല കാലത്തെത്തിചേരും.അങ്ങനെ സംഭവിച്ചേ

മതിയാകു....മല ചവിട്ടിയെത്തുന്ന യൌവ്വനയുക്തയായ സ്ത്രീകളോട് അയ്യപ്പന് ഇഷ്ടം തോന്നി മാളികപ്പുറത്തമ്മയെ മംഗല്യം ചെയ്തു ലിപികളില്‍ എഴുതപ്പെട്ട പുരാണ ഇതിഹാസത്തിന് ക്ഷയം സംഭവിക്കുമെന്നല്ല അതിനര്‍ഥം..ഓരോ ജന്മത്തിനും ഓരോ അര്‍ഥം ഉണ്ട്..ഓരോ അവതാരത്തിനും ഓരോ ഉദ്ദേശം ഉണ്ട്. മഹിഷി യെ വധിക്കാന്‍ വേണ്ടി മാത്രം ജന്മം എടുത്ത മോഹിനിസുതനാണ് അയ്യപ്പന്‍.അതായത് കലിയുഗ ക്കെടുതികൾക്കന്തകന്‍ നായിട്ടാണ് ജനനം ...ഗ്യഹസ്ഥാശ്രമം ജന്മോദ്ദേശത്തില്‍ വരുന്നില്ല. ബ്രാഹ്മണനായ പൂജാരിമ്മാര്‍ പ്രസാദം ഭക്തര്‍ക്ക്‌ നല്‍കുന്നത് കൈയില്‍ സ്പര്‍ശിക്കാതെ ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത്..കുളിച്ചു ശുദ്ധി വരുത്തി അമ്പലത്തില്‍ പ്രവേശിക്കുന്ന നമ്മുടെ ശരീരത്ത് അഴുക്കു കലര്‍ന്നിട്ടില്ല എന്ന് അവര്‍ക്ക് അറിയാം..പിന്നെ എന്തുകൊണ്ടാണ് ബ്രാഹ്മണ തന്ത്രികള്‍ അങ്ങനെ ചെയ്യുന്നത്..തൊട്ടു കൂടായ്മയും തീണ്ടലും ഇല്ലാത്ത ഈ കാലഘട്ടത്തിലും അവരവരുടെ വിശ്വാസങ്ങള്‍ തകര്‍ക്കാന്‍ അവര്‍ക്ക് ആകുന്നില്ല.

എന്നിട്ടാണോ ദൈവങ്ങളോട് കളിക്കുന്നത്. എഴുതുന്ന ഞാനും സ്ത്രീ ആണ്..എന്റെയും ഏറ്റവും വലിയ ആഗ്രഹം ആണ് ശബരിമല ദര്‍ശനം...പക്ഷെ വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടിക്കാതെ 60 വയസ്സ് വരെ കാത്തു നിന്നേ മതിയാകു....ഋതു മതിയാകുന്നതിനു മുന്‍പും ആര്‍ത്തവ ചക്രം നിന്നതിനു ശേഷവും ഉള്ള സ്ത്രീകളെ മാത്രമേ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ശബരിമലയില്‍ ദേവപ്രശ്നം നടത്തിയാണ് കാര്യങ്ങള്‍ നിശ്ചയിച്ചത്. അതില്‍ കോടതി വിശ്വസിക്കുന്നുണ്ടോ എന്നതിനെക്കാള്‍ ഭക്തരുടെ വിശ്വാസത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.എല്ലാ ജാതിമതസ്ഥർക്കും പ്രവേശനം അനുവദിനീയമായ സന്നിധാനത്തില്‍ സ്ത്രീ പ്രവേശനം നിഷിബ്ദം ആയതിനു പിന്നിലെ ശക്തമായ കാരണങ്ങളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. ആരാധനാലയങ്ങളുടെ പ്രാധാന്യവും പ്രപഞ്ച സൃഷ്ടാവിന്റെ മഹത്വവും എന്തെന്നറിയാത്ത ഭരണാധികാരികളും വരാന്‍ പോകുന്ന കോടതി വിധിയും അല്ല മതപരമായ ചടങ്ങുകളേയും ആചാരങ്ങളെയും നിശ്ചയിക്കുന്നത്.

Viral News

English summary
sabarimala issue binipremraj article
topbanner

More News from this section

Subscribe by Email