Sunday June 16th, 2019 - 9:17:am
topbanner
topbanner

ശബരിമല യുവതീ പ്രവേശനം; നിലപാട് വ്യക്തമാക്കി എ.പദ്മകുമാര്‍

RA
ശബരിമല യുവതീ പ്രവേശനം; നിലപാട് വ്യക്തമാക്കി എ.പദ്മകുമാര്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം പ്രസിഡന്റ് എ.പദ്മകുമാര്‍. യുവതീ പ്രവേശന വിഷയത്തില്‍ യഥാര്‍ത്ഥ വിശ്വാസികളുടെ വിചാര വികാരങ്ങള്‍ മാനിക്കണമെന്നാണ് തന്റെ നിലപാട്. ശബരിമലയില്‍ വിശ്വാസത്തിന്റെ പേര് പറഞ്ഞ് ഇറങ്ങിയവരില്‍ കപടവിശ്വാസികളുമുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് അംഗീകരിക്കാനുമാകില്ല.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുവതീ പ്രവേശനം സംബന്ധിച്ച വിധിയില്‍ സാവകാശ ഹര്‍ജി നല്‍കാതിരുന്നതെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ശബരിമല തന്ത്രിക്ക് അധികാരങ്ങള്‍ ഇല്ലെന്ന വാദത്തോട് തനിക്ക് യോജിപ്പില്ല. തന്ത്രിക്കും സര്‍ക്കാരിനും അവരുടേതായ അധികാരങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പദ്മകുമാര്‍ രാജിക്കത്ത് നല്‍കിയെന്ന പ്രചാരണം നിഷേധിച്ച്‌ ബോര്‍ഡ‌ംഗം കെ.പി ശങ്കര ദാസ് രംഗത്തെത്തി. പദ്മകുമാര്‍ രാജിക്കത്ത് നല്‍കിയെന്നും പകരം ശങ്കരദാസിന് ചുമതല നല്‍കുമെന്നുമായിരുന്നു പുറത്തുവന്ന ചില വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം ബോധപൂര്‍വം പ്രചരിപ്പിക്കുന്നതാണെന്ന് കെ.പി.ശങ്കരദാസ് പറഞ്ഞു. അങ്ങനെയൊരു ആലോചനയേ നടന്നിട്ടില്ല. പദ്മകുമാര്‍ ബോ‌ര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കുന്നില്ല എന്ന പ്രചാരണവും അടിസ്ഥാന രഹിതമാണ്. പന്തളത്ത് നടന്ന രണ്ട് യോഗങ്ങളിലും പദ്മകുമാര്‍ പങ്കെടുത്തിരുന്നു. ഇന്ന് പേട്ട തുള്ളല്‍ നടക്കുന്നിടത്തും അദ്ദേഹം ഉണ്ടെന്ന് ശങ്കരദാസ് പറഞ്ഞു.

English summary
sabarimala issue a padmakumar statement
topbanner

More News from this section

Subscribe by Email