Friday December 14th, 2018 - 9:15:am
topbanner

ശബരിമല ക്രമസമാധാനനില വഷളാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

RA
ശബരിമല ക്രമസമാധാനനില വഷളാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

പത്തനംതിട്ട: മണ്ഡല-മകരവിളക്കിനായി വെള്ളിയാഴ്ച നടതുറക്കുമ്പോൾ ക്രമസമാധാനനില വഷളാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്റലിജന്‍സ്. പലസംഘങ്ങളായി ശബരിമലയിലെത്താനാണ് പ്രതിഷേധക്കാര്‍ തയ്യാറെടുക്കുന്നതെന്നാണ് ഇന്റലിജന്‍സ് പറയുന്നത്. അതില്‍ കൂടുതല്‍ സംഘങ്ങള്‍ കാനനപാത വഴിയാകും എത്തുക. പൊലീസിന് പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും

തുലാമാസ പൂജയ്ക്കും ചിത്തിരആട്ട വിശേഷത്തിനുമായി നട തുറന്നപ്പോള്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധിയെ തുടര്‍ന്ന് സന്നിധാനവും പരിസരപ്രദേശങ്ങളും സംഘര്‍ഷഭൂമിയായിരുന്നു. ഹിന്ദു സംഘടനകളുടെ പ്രതിഷേധം പലസമയത്തും സംഘര്‍ഷമായി മാറിയിരുന്നു. അന്‍പത് വയസ്സുകഴിഞ്ഞ സ്ത്രീകള്‍ക്കും ദര്‍ശനത്തിനെത്താന്‍ പറ്റാത്ത സാഹചര്യമായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും വലിയ തോതില്‍ ആക്രമണം ഉണ്ടായിരുന്നു. രണ്ടായിരത്തിലേറെ പൊലീസുകാരെ വിന്യസിച്ചിട്ടും ക്രമസമാധാനപാലനം എളുപ്പമായിരുന്നില്ല. മണ്ഡല- മകരവിളക്കിനായി 66 ദിവസങ്ങളോളമാണ് നടതുറക്കുക. രണ്ട് മാസത്തോളം ക്രമസമാധാനപാലനം പൊലീസിനെ സംബന്ധിച്ച്‌ ഏറെ ദുഷ്‌കരമാകും.

അതേസമയം ശബരിമലയില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ചിത്തിര ആട്ടതിരുന്നാളിന് നട തുറന്നപ്പോഴും ഈ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

English summary
sabarimala intelligence report attack
topbanner

More News from this section

Subscribe by Email