Thursday December 13th, 2018 - 12:26:am
topbanner

ശ​ബ​രി​മ​ല​യി​ല്‍ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്ക​ണം; ഹർജിയുമായി പി.​സി. ജോ​ര്‍​ജ് എം​എ​ല്‍​എ ഹൈ​ക്കോ​ട​തിൽ

RA
ശ​ബ​രി​മ​ല​യി​ല്‍ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്ക​ണം; ഹർജിയുമായി പി.​സി. ജോ​ര്‍​ജ് എം​എ​ല്‍​എ ഹൈ​ക്കോ​ട​തിൽ

കൊ​ച്ചി: ഈ ​മാ​സം 17ന് ​മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് സീ​സ​ണ്‍ ആ​രം​ഭി​ക്കു​മ്പോ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് കു​ടി​വെ​ള്ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പി.​സി. ജോ​ര്‍​ജ് എം​എ​ല്‍​എ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും പോ​ലും ഭ​ക്ത​ര്‍​ക്ക് നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ടെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ വാ​ദം. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തി​നാ​ല്‍ ശൗ​ചാ​ല​യ​ങ്ങ​ളും കു​ളി​മു​റി​ക​ളും ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത നി​ല​യി​ലാ​ണ്. ഭ​ക്ത​ര്‍​ക്ക് സൗ​ക​ര്യ​മൊ​രു​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നും ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍​ക്കു​മാ​ണെന്ന് ഹർജിയിൽ പറയുന്നു.

പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് സു​ര​ക്ഷ​യു​ടെ പേ​രി​ല്‍ സ​മ്പൂ​ര്‍​ണ നി​യ​ന്ത്ര​ണ​മാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തു തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടി​നു കാ​ര​ണ​മാ​കും. സ​മാ​ധാ​ന​പൂ​ര്‍​ണ​വും സു​ര​ക്ഷി​ത​വു​മാ​യ തീ​ര്‍​ഥാ​ട​നം ഭ​ക്ത​രു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും ശ​ബ​രി​മ​ല​യി​ല്‍ അ​നാ​വ​ശ്യ​മാ​യി പോ​ലീ​സി​നെ വി​ന്യ​സി​ച്ച ന​ട​പ​ടി പി​ന്‍​വ​ലി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്ക​ണെ​മ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഹ​ര്‍​ജി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കാ​നാ​യി ഹൈ​ക്കോ​ട​തി മാ​റ്റി.

Read more topics: sabarimala, harji, pc george
English summary
sabarimala harji pc george
topbanner

More News from this section

Subscribe by Email