Monday November 19th, 2018 - 6:28:am
topbanner

ശബരിമല തീർത്ഥാടനത്തിന് അനുമതി തേടി 550 യുവതികള്‍

RA
ശബരിമല തീർത്ഥാടനത്തിന് അനുമതി തേടി 550 യുവതികള്‍

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന് അനുമതി തേടി ഇത്തവണ കൂടുതൽ യുവതികൾ രജിസ്റ്റർ ചെയ്തു.10 നും 50 നും ഇടയില്‍ പ്രായമുള്ള 550 യുവതികളാണ് പൊലീസ് പോര്‍ട്ടലില്‍ ദര്‍ശനാനുമതി തേടി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും. ഇതുവരെ മൂന്നര ലക്ഷം പേരാണ് തീര്‍ത്ഥാടനത്തിനായി ബുക്ക് ചെയ്തത്.

കൂടുതല്‍ പേര്‍ ഇനിയും ബുക്ക് ചെയ്യുമെന്നാണ് കരുതുന്നതെന്ന് പൊലീസ് അറിയിച്ചു. മാറിയ സാഹചര്യത്തില്‍ ശബരിമല ദര്‍ശനം കുറ്റമറ്റതാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം കൊണ്ടുവന്നത്. ഇതുവഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങളാണ് ഇത്.

ഫോട്ടോയും വ്യക്തിഗത വിവരങ്ങളും അഡ്രസ് പ്രൂഫും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നിരവധി പേര്‍ ആശങ്കയോടെയാണ് വിളിക്കുന്നതെന്നും ശബരിമലയില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ലെന്നും സുരക്ഷിതമായ ദര്‍ശനത്തിന് എല്ലാ ക്രമീകരണവും നടത്തിയിട്ടുണ്ടെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരത്തെ പറഞ്ഞിരുന്നു.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ദിവസവും സമയവും ഓണ്‍ലൈന്‍ ആയി തെരഞ്ഞെടുക്കാനുള്ള സംവിധാനം പൊലീസ് ഒരുക്കിയത്.

Read more topics: sabarimala, dharshanam, register
English summary
sabarimala dharshanam register
topbanner

More News from this section

Subscribe by Email