Saturday April 21st, 2018 - 3:16:pm
topbanner

ശബരിമല ഭക്തര്‍ വഴിപാട് നല്‍കുന്ന തേങ്ങ മറ്റൊരു വഴിപാടിന് വിറ്റ് കരാറുകാർ കോടികളുണ്ടാക്കുന്നു: ദേവസ്വം ബോർഡ് മൗനി ബാബമാർ

NewsDesk
ശബരിമല ഭക്തര്‍ വഴിപാട് നല്‍കുന്ന തേങ്ങ മറ്റൊരു വഴിപാടിന് വിറ്റ് കരാറുകാർ കോടികളുണ്ടാക്കുന്നു: ദേവസ്വം ബോർഡ് മൗനി ബാബമാർ

ശബരിമല: ഭക്തര്‍ ദേവന് എന്തു സമര്‍പ്പണം നടത്തിയാലും അത് ദേവന്റെതായി തീരുമല്ലോ? സമര്‍പ്പണ വസ്തു എന്തു തന്നെയായാലും ഒരു കാരണവശാലും വീണ്ടും ഒരു കാര്യത്തിനും ഉപയോഗിക്കരുതെന്നാണ് പ്രമാണം.

ആചാരത്തിന്റെ ഭാഗമായി അയ്യപ്പഭക്തര്‍ മാളികപ്പുറത്ത് ഉരുട്ടുന്ന തേങ്ങക ളാണ് വീണ്ടും വില്‍പന നടത്തുന്നത്. ഇങ്ങനെ ഉരുട്ടുന്ന തേങ്ങകള്‍ പിന്നീട് മറ്റ് വഴി പാടുകള്‍ക്ക് ഉപയോഗിച്ചു കൂടെ ന്നാണ് ചട്ടം.

എന്നാല്‍ ആചാരത്തെ പോലും വാണിജ്യവല്‍ക്കരിക്കുന്ന ദേവസ്വം ബോര്‍ഡ് ഈ നാളികേരം ഏജന്‍സികള്‍ക്ക് വില്‍പന നടത്തുകയാണ് ചെയ്യുന്നത്. ഈ ഏജന്‍സികള്‍ നാളികേരം ഒന്നിന് 20 രൂപ നിരക്കില്‍ പമ്പയിലും, മറ്റു പലയിടങ്ങളിലുമായി വില്‍പന നടത്തുകയാണ് ചെയ്യുന്നത്.

sabarimala sannidhanam

ഇത് പതിനെട്ടാം പടിയിലും മറ്റും ഉടക്കാനായി ഭക്തര്‍ 20 രൂപയ്ക്ക് വാങ്ങുകയാണ് ചെയ്യുന്നത്. മാളികപ്പുറത്ത് ഉരുട്ടുമ്പോള്‍ തേങ്ങകള്‍ക്ക് മുകളില്‍ പറ്റിയ മഞ്ഞളും കുങ്കുമവും പോലും തുടച്ചു കളയാതെയാണ് ഇത്തരം നാളികേരം ഭക്തര്‍ക്ക് വില്‍പന നടത്തുന്നത്.

ദേവസ്വം ബോര്‍ഡിന് കോടികളുടെ വരുമാനം ലഭിക്കുന്ന ഈ നടപടി ഗുരുതരമായ ആചാരലംഘനമാണ്. ദേവസ്വം ബോര്‍ഡിനു കീഴില്‍ ഒരു വിജിലന്‍സ് വിംഗ് തന്നെ ഉണ്ടായിട്ടും ഈ അഴിമതി കണ്ടെത്താനും ശ്രമം നടക്കുന്നില്ല. ഭക്തരെയും, ആചാരത്തെയും ചൂഷണം ചെയ്ത് കോടികളുടെ അഴിമതിയാണ് ഇതിന്റെ മറവില്‍ നടക്കുന്നത്. ഗുരുവായൂരൊഴിച്ച് സമര്‍പ്പണവസ്തുക്കള്‍ വീണ്ടും വില്‍പ്പനക്കെത്തുന്നത് നഗ്നമായ സത്യമാണ്. ഇത് തടയണമെന്നാണ് ഭക്തരുടെ ആവശ്യം.

sabarimala-malikappuram

Read more topics: sabarimala, devaswom, board, coconut
English summary
sabarimala devaswom board coconut selling

More News from this section

Subscribe by Email