Sunday December 16th, 2018 - 12:15:pm
topbanner

ശബരിമല വിധിയിലെ ജാഗ്രത മദ്യശാല വിധിയില്‍ കണ്ടില്ല: വിഎം സുധീരന്‍

RA
ശബരിമല വിധിയിലെ ജാഗ്രത മദ്യശാല വിധിയില്‍ കണ്ടില്ല: വിഎം സുധീരന്‍

തിരുവനന്തപുരം: ശബരിമല വിധിയിലെ ജാഗ്രത മദ്യശാല വിധിയില്‍ കണ്ടില്ലെന്ന് വിഎം സുധീരൻ. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ ഭരണഘടനാ സ്ഥാപനങ്ങൾക്ക് വീഴ്ച പറ്റി. എന്തുകൊണ്ട് ശബരിമല വിഷയത്തിൽ ഹിതപരിശോധന നടത്തുന്നില്ല ? ഗുരുവായൂർ സത്യാഗ്രഹ കാലത്തു ഹിതപരിശോധന നടത്തിയിരുന്നതായും സുധീരന്‍ പറഞ്ഞു.

ക്ഷേത്ര പ്രവേശന കാലത്തു പോലും ഹിത പരിശോധന നടത്തിയിട്ടുണ്ട്. വൈകാരികമായ പ്രശ്നം പക്വതയോടെ നേരിട്ടില്ല. വിധി നടപ്പാക്കാൻ സമയം പറഞ്ഞിരുന്നില്ല. സർക്കാർ ഏകപക്ഷീയ സമീപനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.സർവകക്ഷിയോഗം ആദ്യ ഘട്ടത്തിൽ നടത്തണമായിരുന്നു. റിവ്യൂ ഹർജി പാടില്ല എന്ന സർക്കാരിന്റെ നിലപാട് ശരിയല്ല. ദേവസ്വം ബോര്‍ഡിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ല.

 

English summary
sabarimala court order vm sudheeran
topbanner

More News from this section

Subscribe by Email