Thursday December 13th, 2018 - 12:26:am
topbanner

സന്നിധാനത്ത് 9 പേർ കസ്റ്റഡിയില്‍;സ്റ്റേഷനിൽ കുത്തിയിരുന്ന് ബിജെപി എം.പിമാരുടെ പ്രതിഷേധം

RA
 സന്നിധാനത്ത് 9 പേർ കസ്റ്റഡിയില്‍;സ്റ്റേഷനിൽ കുത്തിയിരുന്ന് ബിജെപി എം.പിമാരുടെ പ്രതിഷേധം

ശബരിമല: ശബരിമല സന്നിധാനത്ത് നിന്ന് പ്രതിഷേധത്തിനെത്തിയ ഒമ്പത് അയ്യപ്പഭക്തരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെതിരെ സന്നിധാനം പൊലീസ് സ്റ്റേഷന് മുന്നില്‍ ബി.ജെ.പിയുടെ പ്രതിഷേധം. ബി.ജെ.പിയുടെ എം.പിമാരായ വി.മുരളീധരന്‍, നളിന്‍കുമാര്‍ കട്ടീല്‍, എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുന്നത്. കൊല്ലം പരവൂര്‍ സ്വദേശികളായ 9 പേരെയാണ് പൊലീസ് സന്നിധാനത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തത്. ബി.ജെ.പിയുടെ സര്‍ക്കുലര്‍ പ്രകാരം ശബരിമലയില്‍ എത്തിയവരാണ് ഇവര്‍ എന്നാരോപിച്ചാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ദര്‍ശനം നടത്താനെത്തിയ ഭക്തരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെതിരെയാണ് മുരളീധരന്‍ സന്നിധാനം സ്റ്റേഷനു മുന്നില്‍ പ്രതിഷേധം നടത്തുന്നത്. ഇവരെ ആരുപറഞ്ഞിട്ടാണ് കസ്റ്റഡിയില്‍ എടുത്തതെന്നും ഇവര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാത്ത എന്തുസാഹചര്യമാണ് ഉള്ളതെന്നും വി.മുരളീധരന്‍ എം.പി ചോദിച്ചു.കസ്റ്റഡിയില്‍ എടുത്തവരെ പൊലീസ് പമ്പ സ്റ്റേഷനിലേക്ക് കൊണ്ടുപോകും.

നിരോധനാജ്ഞ നിലനിൽക്കെ പരമാവധി പ്രവർത്തകരെ ശബരിമലയിൽ എത്തിക്കാൻ നേതാക്കൾക്ക് ബിജെപി സംസ്ഥാന നേതൃത്വം നിർദ്ദേശം നല്‍കിയിരുന്നു. ആര്‍എസ്എസ് മാതൃകയിലായിരുന്നു ആഭ്യന്തര സര്‍ക്കുലര്‍. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ പ്രവർത്തകർ ശബരിമലയിലേക്ക് പോകണമെന്നായിരുന്നു നിർദ്ദേശം. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന്‍റെ പേരിലാണ് സർക്കുലർ നൽകിയിരിക്കുന്നത്.

English summary
sabarimala bjp prathishedam policestation
topbanner

More News from this section

Subscribe by Email