topbanner
Friday April 28th, 2017 - 3:38:pm
topbanner

ശബരിമല, അമ്പലപ്പുഴ വിഷയങ്ങളില്‍ ദേവസ്വം പ്രസിഡന്റിന് ഇരട്ടത്താപ്പ് നയമോ..?

suvitha
ശബരിമല, അമ്പലപ്പുഴ വിഷയങ്ങളില്‍ ദേവസ്വം പ്രസിഡന്റിന് ഇരട്ടത്താപ്പ് നയമോ..?

ശബരിമലയില്‍ ആചാരലംഘനം നടത്തിയതില്‍ വന്‍ വിവാദമുയരുമ്പോള്‍ വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ദേവസ്വം അധികൃതര്‍. എന്നാല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ പതക്കം കാണാതായതില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും.

എന്നാല്‍ പതക്കം കാണാതായത് സ്ഥിരീകരിച്ച ഉടനെ തന്നെ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട ദേവസ്വം പ്രസ്ഡന്റിന്റേത് ഇരട്ടത്താപ്പ് നയം ആണെന്നാണ് ആരോപണമുയരുന്നത്.

 കഴിഞ്ഞ ദിവസമായിരുന്നു ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ അമൂല്യമായ സ്വര്‍ണ്ണ പതക്കം കാണാതായത്. പരാതിയെ തുടര്‍ന്ന് ദേവസ്വം കമ്മീഷണറുടെ നേതൃത്തത്തില്‍ നടത്തിയ പരിശോധനയില്‍ പതക്കം നഷ്ടമായതായി സ്ഥിരീകരിച്ചു.

സര്‍ക്കാരിനോട് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ശബരിമല പോലുള്ള ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി അനുഷ്ഠിച്ച് വരുന്ന ആചാരങ്ങളാണ് ചില ഉന്നതര്‍ക്ക് വേണ്ടി കാറ്റില്‍ പറത്തിയത്.

ശബരിമലയില്‍ സ്ത്രകളുടെ പ്രവേശനം നിയമപരമായി ഇത് വരെ അംഗീകാരത്തില്‍ വന്നിട്ടില്ല. എന്നിട്ടും വ്യസായിയായ സുനില്‍ സ്വാമിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും വേണ്ടിയാണ് ദേവസ്വം അധികൃതര്‍ കണ്ണടച്ചത്.


ഏപ്രിൽ 10ാം തീയതി ക്ഷേത്രത്തില്‍ തനിക്ക് ഇടയ്ക്ക കൊട്ടണം എന്ന ആഗ്രഹം ജയറാം തന്ത്രിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ അന്നേ ദിവസം ക്ഷേത നട തുറക്കരുത് എന്നാണ് ക്ഷേത്രാചാരം.

നടന്‍ ജയറാം ഉള്‍പ്പെടെയുള്ളവര്‍ ആചാരലംഘനം നടത്തിയ സംഭവത്തില്‍ നിരപരാധികളായ ശബരിമല എക്സിക്യുട്ടിവ് ഓഫിസറെയും, സോപാനഗായകനെയും ബലിയാടാക്കിക്കൊണ്ട് അന്വേഷണം അവസാനിപ്പിക്കാനാണ് വിജിലന്‍സ് ശ്രമിക്കുന്നതെന്ന്  കേരള ഓണ്‍ലൈന്‍ ന്യൂസ് പുറത്ത് കൊണ്ടു വന്നിരുന്നു.

 

 

English summary
Devaswom president take double stand for Sabarimala, Ambalapuzha issues
topbanner topbanner

More News from this section

Subscribe by Email