Sunday December 16th, 2018 - 12:35:pm
topbanner

ശബരിമലയിൽ തീര്‍ത്ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉടന്‍ ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

RA
ശബരിമലയിൽ തീര്‍ത്ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉടന്‍ ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പ തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉടന്‍ ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ദേവസ്വം കമ്മീഷണർ, ഡിജിപി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവർ പരാതികളിൽ ഉടൻ പരിഹാരമുണ്ടാക്കണം.

നടപടികൾ സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥർ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
അതേസമയം 600 പുതിയ ശുചിമുറികൾ നിലയ്ക്കലില്‍ സജ്ജീകരിക്കുമെന്ന് ദേവസ്വം പ്രസിഡന്‍റ് എ.പദ്മകുമാർ വ്യക്തമാക്കി.

പമ്പയിൽ ബയോ ടോയ്‍ലറ്റുകളൊരുക്കും. പ്രളയത്തിൽ തകർന്ന പമ്പയിലെയും നിലയ്ക്കലെയും താൽക്കാലിക ശുചിമുറികളിൽ മനുഷ്യവിസർജ്യം നിറഞ്ഞ് ബ്ലോക്കായി ഉപയോഗ ശൂന്യമായ വാർത്ത റിപ്പോർട്ട് ചെയ്തത്.

English summary
sabarimala adisthan swakaryam manushyavakasha commission
topbanner

More News from this section

Subscribe by Email