Tuesday December 18th, 2018 - 6:49:pm
topbanner

സന്നിധാനത്ത് കുഞ്ഞു മാളികപുറത്തിന് കൂട്ടായത് പോലീസ് ഓഫീസര്‍

NewsDesk
സന്നിധാനത്ത് കുഞ്ഞു മാളികപുറത്തിന് കൂട്ടായത് പോലീസ് ഓഫീസര്‍

ശബരിമല: ഞായറാഴ്ച ഉച്ചയ്ക്കു സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു കുഞ്ഞു മാളികപുറത്തോടൊപ്പം എത്തിയ പോലീസ് സംഘത്തെ കണ്ട് ഏവരും പരിഭ്രമിച്ചു. കുട്ടി നിലവിളിച്ച് കരയുന്നുണ്ട്. കുഞ്ഞുമാളിക പുറത്തെ ആശ്വസിപ്പിക്കുകയാണ് പോലീസ്. മുത്തച്ഛന്‍െ്‌റ കൂടെ ശബരിമലയില്‍ ദര്‍ശനത്തിനു എത്തിയതാണ് മാളികപുറം. തിരിച്ചു മലയിറങ്ങാന്‍ തുടങ്ങുമ്പോള്‍ വലിയ നടപ്പന്തലില്‍ വച്ചു മുത്തച്ഛനു പേശീവലിവ് അനുഭവപ്പെട്ടു കുഴഞ്ഞു വീഴുകയായിരുന്നു. മുത്തച്ഛന് എന്തു സംഭവിച്ചുവെന്ന് മനസ്സിലാകാതെ കരയുകയായിരുന്നു മാളികപ്പുറം.

ഈ സമയത്താണ് ശബരിമല സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ പ്രദീഷ് കുമാറും സംഘവും ഇതുവഴിയെത്തിയത്. ഉടന്‍തന്നെ അയ്യപ്പഭക്തനെ ആശുപത്രിയിലെത്തിച്ചു ആവശ്യമായ ചികിത്സകള്‍ നല്‍കി. പേശീവേദന ഭേദമായതില്‍ അദ്ദേഹം നന്ദി പറഞ്ഞു. മുത്തച്ഛനു എന്താണു സംഭവിച്ചതെന്നു മനസിലാകാതെ കരയുന്ന കുട്ടിയെ കൂടെയിരുന്നു ആശ്വസിപ്പിച്ച് മിഠായികളും സമ്മാനിച്ചാണ് കൊല്ലം സ്വദേശിയായ മാളികപ്പുറം ആറു വയസുകാരി നന്ദനയുടെ 'പോലീസ് അങ്കിള്‍' മടങ്ങിയത്. ദിനംപ്രതി പോലീസ് സഹായത്തോടെ അശുപത്രിയില്‍ എത്തിക്കുന്ന 15- 20 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നു സന്നിധാനം അലോപതി ആശുപത്രി നോഡല്‍ ഓഫീസര്‍ ഡോ. സുരേഷ് ബാബു വ്യക്തമാക്കി. ഇതു കൂടാതെ സന്നിധാനം പോലീസ് ബേസ് ക്യാമ്പില്‍ത്തന്നെ സുഖം പ്രാപിച്ച് മടങ്ങുന്നവരും അനവധിയാണ്.

സന്നിധാനത്ത് ജനസൗഹൃദമാണ് പോലീസ്. സുരക്ഷ ഒരുക്കുന്നതു മുതല്‍ മലകയറിയെത്തുന്ന ഭക്തര്‍ സുരക്ഷിതമായി മലയിറങ്ങുന്നതുവരെ താങ്ങും തണലുമായി പോലീസ് കൂടെയുണ്ടെന്ന് അയ്യപ്പ ഭക്തര്‍ പറയുന്നു. വൃദ്ധരായ അയ്യപ്പഭക്തര്‍ക്കും അംഗപരിമിത ഭക്തര്‍ക്കുമെല്ലാം പതിനെട്ടുപടി ചവിട്ടാന്‍ കൈത്താങ്ങായി കൂടെയുണ്ട് പോലീസ്.

Read more topics: sabarimala, police, officer,
English summary
sabarimala Police Officer with kunhu malikappuram
topbanner

More News from this section

Subscribe by Email