Saturday July 20th, 2019 - 3:13:pm
topbanner
topbanner

ഞാന്‍ ശബരിമലയില്‍ പോയിട്ടുണ്ട്, കരഞ്ഞു പറഞ്ഞതെല്ലാം അയ്യപ്പന്‍ തന്നിട്ടുണ്ട് : വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ്

bincy
ഞാന്‍ ശബരിമലയില്‍ പോയിട്ടുണ്ട്, കരഞ്ഞു പറഞ്ഞതെല്ലാം അയ്യപ്പന്‍ തന്നിട്ടുണ്ട് : വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ്

ശബരിമലയിലെ സ്ത്രീ പ്രവേശനം ഭക്തരുടെ പ്രതിഷേധത്താല്‍ സര്‍ക്കാരിന് നടപ്പാക്കാനാവാതെ നീളുമ്ബോള്‍ പുതിയ വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ്. ശബരിമല തന്ത്രിയ്‌ക്കെതിരെ കടുത്ത ആരോപണമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ലക്ഷ്മി രാജീവ് ഉന്നയിച്ചിരിക്കുന്നത്. ശബരിമല മാത്രമല്ല ഞാന്‍ പോകാത്ത അമ്ബലങ്ങളില്ലെന്നും, തന്നെ അനാവശ്യം പറയാന്‍ തുനിഞ്ഞാല്‍ താഴമണ്‍ ഇനിയും വല്ലാതെ ഈ സമൂഹത്തില്‍ താഴുമെന്നും അവര്‍ കുറിക്കുന്നു.

ആ ശ്രീകോവിലിനു മുന്നില്‍ നിന്ന് കരഞ്ഞു പറഞ്ഞതെല്ലാം അയ്യപ്പന്‍ തന്നിട്ടുണ്ട്. അവിടെ സ്ഥിരമായി യുവതികള്‍ വന്നിരുന്ന കാലത്തെക്കുറിച്ച്‌ സ്വാമി അയ്യപ്പനറിയാം. അതേസമയം ശബരിമലയില്‍ ഇപ്പോള്‍ സ്ത്രീകള്‍ ആരും പോകരുതെന്നും അതിനുള്ള സാഹചര്യമാവുന്നത് വരെ കാത്തിരിക്കണം എന്നും ലക്ഷ്മി രാജീവ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ ശബരി മലയില്‍ പോയിട്ടുണ്ട്, കണ്ഠരര് രാജീവരാണ് മകനെ പതിനെട്ടു പ്രാവിശ്യം മല ചവിട്ടുക്കാമെന്നു നേര്‍ന്നോളാനും പറഞ്ഞത്. ബസന്ത് നഗര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ വച്ച്‌. അയാള്‍ അത് നിഷേധിക്കും, എന്നെ കണ്ടിട്ടേ ഇല്ല എന്ന് പറയും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അത് തുറന്നു പറയുന്നത്. ഗതികെട്ട ഒരു സമയമായിരുന്നു, അച്ഛനും മരിച്ചു, കുട്ടികള്‍ ആയുമില്ല ആകെ വലഞ്ഞ വര്‍ഷങ്ങള്‍. ശബരിമലയല്ല, തീയില്‍ ചാടാന്‍ ആരേലും പറഞ്ഞാല്‍ ചാടുന്ന സമയം.

എന്നെ അനാവശ്യം പറഞ്ഞാല്‍ താഴമണ്‍ ഇനിയും വല്ലാതെ ഈ സമൂഹത്തില്‍ താഴും. അതവര്‍ ചെയ്യില്ല.അയ്യപ്പന്റെ നട അടച്ചു അയാള്‍ ഇറങ്ങുമെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം അയാള്‍ ഇറങ്ങണമെന്നാണ്. അവിടെ യുവതികള്‍ കയറിയിട്ടുണ്ട്. സ്വാമി അയ്യപ്പനറിയാം അവിടെ സ്ഥിരമായി യുവതികള്‍ വന്നിരുന്ന കാലം. അത് എടുത്തുകാട്ടി ആചാര ലംഘനം എന്ന് പറഞ്ഞു ശബരിമല നശിപ്പിക്കുന്നവര്‍ക്കു എതിരെ ഒന്നും പറഞ്ഞില്ലെങ്കില്‍ ഞാന്‍ കൈകൂപ്പിയ ദൈവങ്ങള്‍ക്ക് ഒരു അര്‍ത്ഥവും ഉണ്ടാവില്ല .

നിങ്ങള്‍ എന്നെ എന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല.ശബരിമലയില്‍ ഇപ്പോള്‍ സ്ത്രീകള്‍ ആരും പോകരുത്. അവിടുത്തെ ഗുണ്ടകളെ സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ. അവിടെ എല്ലാവര്ക്കും പോകാന്‍ ഉള്ള സമയം വരും. ഞാന്‍ അന്ന് ആ ശ്രീകോവിലിനു മുന്നില്‍ നിന്ന് കരഞ്ഞു പറഞ്ഞ എല്ലാം അയ്യപ്പന്‍ എനിക്ക് തന്നിട്ടുണ്ട്. മക്കളെ ജനിച്ച അന്ന് മുതല്‍ ഇന്ന് വരെ ഹരിവരാസനം കേള്‍പ്പിച്ചാണ് ഉറക്കുന്നത്.

എന്നെ വേണ്ടാത്തവര്‍ ഇവിടെ നിന്നും പോകണം.ശബരിമല മാത്രമല്ല ഞാന്‍ പോകാത്ത അമ്ബലങ്ങളില്ല, സൗത്തില്‍. ഏതു കല്ല് കണ്ടാലും വീണു കിടന്നു തൊഴുവുന്ന ഒരാളാണ് ലക്ഷ്മി. ഇരുപത്തി മൂന്നു വര്‍ഷമായി രാജീവിന്റെ കൂടെ. വീട്ടിലെ ഏറ്റവും പ്രധാന വാക്കാണ് സുരക്ഷ മുന്നൂറോളം ജീവനുകളെ അങ്ങോട്ടും ഇങ്ങോട്ടും വിമാനത്തില്‍ കൊണ്ട് പോകുന്ന ആ മനുഷ്യന്‍ അനുഷ്ഠിക്കുന്ന കൃത്യമായ ചിട്ടക്ക് നിയമങ്ങള്‍ക്കു മുന്നില്‍ ഞാന്‍ എന്നും വേലക്കാരി മാത്രം ആയിരുന്നു.

പരാതി ഉണ്ടായിരുന്നു. ആ മനുഷ്യന്‍ കരഞ്ഞു , മതത്തിന്റെ പേരില്‍ ഗുണ്ടകളെ ഇറക്കി കണ്ഠരരുകള്‍ അയ്യപ്പനെ വ്യഭിചാരിക്കുന്നതു. അയ്യോ അയ്യോ എന്ന് ഞങ്ങള്‍ എല്ലാവരും പറഞ്ഞു. അത് കൊണ്ട് പറയേണ്ടി വന്നു. പ്രാണ പ്രതിഷ്ഠ പഠിച്ച ഒരു ബ്രാഹ്മണനും ഒരു ഉറുമ്ബിനെ പ്പോലും നോവിക്കില്ല. ഈ കാട്ടാളന്മാര്‍ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടാന്‍ ഒരുത്തന്‍ ഇല്ലാതെ പോയല്ലോ?

ആരും ആവേശം മൂത്തു തെളിവുകള്‍ ശേഖരിക്കാന്‍ നില്‍ക്കേണ്ട. കേസ് ആകുകയാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വക്കീല്‍ അത് വാദിച്ചോളും. രാജീവിന്റെ വാക്കാണ്. മാറില്ല.ആരും ഉല്‍ക്കണ്ഠപ്പെടേണ്ട.

English summary
I have gone to Sabarimala, Ayyappan has given all that we have heard Lakshmi Rajeev with Revelation
topbanner

More News from this section

Subscribe by Email