Thursday September 20th, 2018 - 2:11:am
topbanner
Breaking News

ശബരിമല അയ്യപ്പക്ഷേത്രത്തിലെ: നിറപുത്തരി നെല്‍ക്കതിര്‍ ഘോക്ഷ യാത്രയ്ക്ക് കോന്നിയില്‍ സ്വീകരണം നല്‍കി

bincy
ശബരിമല അയ്യപ്പക്ഷേത്രത്തിലെ: നിറപുത്തരി നെല്‍ക്കതിര്‍ ഘോക്ഷ യാത്രയ്ക്ക് കോന്നിയില്‍ സ്വീകരണം നല്‍കി

കോട്ടയം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ ശബരിമല അയ്യപ്പക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങുകള്‍ക്ക് ആവശ്യമായ പവിത്രമായ നെല്‍ക്കതിരും വഹിച്ചുകൊണ്ട് അച്ചന്‍കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട രഥ ഘോക്ഷ യാത്രയ്ക്ക് കോന്നിയില്‍ വരവേല്‍പ്പ് നല്‍കി .കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )പ്രസിഡണ്ട്‌ അഡ്വ :സി വി ശാന്തകുമാറിന്‍റെ നേത്രത്വത്തില്‍ കോന്നി എലിയറക്കല്‍ ജങ്ഷനിലെ കല്ലേലി അപ്പൂപ്പന്‍ നമസ്കാര മണ്ഡപത്തില്‍ വെച്ചാണ് സ്വീകരണം നല്‍കിയത് .

ശബരിമല നിറപുത്തരി ചടങ്ങുകള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതലാണ്‌ അച്ചന്‍കോവില്‍ ക്ഷേത്ര ത്തി ന്‍റെ ഉടമസ്ഥതയിലുള്ള തമിഴ്‌നാട്ടിലെ വയലില്‍ നിന്ന് നെല്‍ക്കതിര്‍ ശബരിമലയില്‍ നിറപുത്തരിയ്ക്ക് നല്‍കുന്നത് .കോന്നിയില്‍ എത്തിയ നെല്‍ക്കതിര്‍ ഘോക്ഷ യാത്രയ്ക്ക് ആചാര വിധി പ്രകാരം അടുക്കുകള്‍ സമര്‍പ്പിച്ചു .കാവ്‌ ഊരാളി രാജു ,അച്ചന്‍കോവില്‍ ക്ഷേത്രം ഉപദേശക സമിതി പ്രസിഡണ്ട്‌ സത്യശീ ലന്‍ പിള്ള ,കാവ് സെക്രട്ടറി സലിം കുമാര്‍ ,പ്രസിഡണ്ട്‌ ശാന്ത കുമാര്‍ ,പി ആര്‍ ഒ ജയന്‍ കോന്നി ,സാബു കുറുമ്പകര തുടങ്ങിയവര്‍ സംസാരിച്ചു .

English summary
On Sabarimala Ayyappa temple: niraputhari Ghoghis
topbanner

More News from this section

Subscribe by Email