Friday September 21st, 2018 - 3:31:pm
topbanner
Breaking News

പ്രതി നിസാമിനെ സഹായിച്ചത് കോപ്പിയടിച്ച ഐജിയെന്ന് എസ് പി ജേക്കബ് ജോബ്

suji
പ്രതി നിസാമിനെ സഹായിച്ചത് കോപ്പിയടിച്ച ഐജിയെന്ന് എസ് പി ജേക്കബ് ജോബ്

ചന്ദ്രബോസ് വധകേസിലെ പ്രതി നിസാമിനെ സഹായിച്ചത് കോപ്പിയടിച്ച ഐജിയെന്ന് പത്തനംതിട്ട എസ് പി ജേക്കബ് ജോബ്. നിസാമിനെ സഹായിച്ചത് കോപ്പിയടിച്ചതിന് ഡീബാര്‍ ചെയ്ത ഉദ്യോഗസ്ഥനാണ്. പ്രതിക്ക് വഴിവിട്ട സഹായം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും ജേക്കബ് ജോബ് ആരോപിച്ചു.

എംഎല്‍എം പരീക്ഷയില്‍ കോപ്പിയടിച്ചതിന്റെ പേരില്‍ തൃശൂര്‍ റേഞ്ച് ഐജിയായിരുന്ന ടി ജെ ജോസിനെ ഡീബാര്‍ ചെയ്തിരുന്നു. അന്വേഷണത്തില്‍ കോപ്പിയടിച്ചെന്ന് തെളിഞ്ഞിരുന്നു.

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന് ഉന്നതരുടെ വഴിവിട്ട സഹായം കിട്ടിയെന്ന് എസ് പി ജേക്കബ് ജോബ് രംഗത്തുവന്നിരുന്നു. താനല്ല ചന്ദ്രബോസിനെ സഹായിച്ചത്, ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ്. ഒരു ഉന്നത പോലീസ് ഉന്നത ഉദ്യോഗസ്ഥന്‍ പ്രമുഖ നടിയുടെ കൂടെ അന്ന് ഹോട്ടലില്‍ താമസിച്ചിരുന്നു. സംഭവത്തിനു പിന്നില്‍ അയാള്‍ക്ക് പങ്കുണ്ട്. ആ ഉദ്യോഗസ്ഥനാണ് തന്നെ ചതിച്ചതെന്നും ജേക്കബ് ജോബ് പറഞ്ഞത് വാര്‍ത്തയായിരുന്നു.

 

Read more topics: s p jacob job ,nisam
English summary
s p jacob job reveal who help nisam
topbanner

More News from this section

Subscribe by Email