topbanner
Sunday June 25th, 2017 - 8:57:pm
topbanner

ടാപ്പര്‍മാര്‍ക്കുള്ള ക്ഷേമപദ്ധതികളെക്കുറിച്ചറിയാന്‍ കോള്‍സെന്ററില്‍ വിളിക്കാം

NewsDesk
ടാപ്പര്‍മാര്‍ക്കുള്ള ക്ഷേമപദ്ധതികളെക്കുറിച്ചറിയാന്‍ കോള്‍സെന്ററില്‍ വിളിക്കാം

കോട്ടയം: ടാപ്പിങ്‌തൊഴിലാളികളുടെ ക്ഷേമത്തിനായി റബര്‍ബോര്‍ഡ് നടപ്പാക്കിവരുന്ന വിവിധ പദ്ധതികളെക്കുറിച്ച് അറിയാന്‍ റബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ് 22 ന് രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ബോര്‍ഡിലെ അസിസ്റ്റന്റ് ഡയറക്ടര്‍ (ലേബര്‍ മാനേജ്‌മെന്റ്) കെ. ബിനു മാത്യു ഫോണിലൂടെ മറുപടി പറയും. കോള്‍ സെന്റര്‍ നമ്പര്‍ 0481 2576622.

ടാപ്പിങ്‌തൊഴിലാളികള്‍ക്ക് ഭവനനിര്‍മാണം, വൈദ്യസഹായം, ഇന്‍ഷ്വറന്‍സ;് ടാപ്പര്‍മാരുടെ മക്കള്‍ക്ക്വി ദ്യാഭ്യാസസ്‌കോളര്‍ഷിപ്പ്, പഠനമികവിന് മെറിറ്റ് അവാര്‍ഡ്, കലാകായികമത്സരങ്ങളിലെ മികവിന് ക്യാഷ് അവാര്‍ഡ് തുടങ്ങി വിവിധ പദ്ധതികള്‍ റബര്‍ബോര്‍ഡ് നടപ്പാക്കിവരുന്നു. വനിതാടാപ്പര്‍മാര്‍ക്കായി പ്രത്യേകപദ്ധതികളുമുണ്ട്.

റബര്‍ബോര്‍ഡിന്റെ വിവിധ പദ്ധതികള്‍, സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ബോര്‍ഡിന്റെ കോട്ടയത്തുളള കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ നിന്നു ലഭിക്കും. സെന്ററിന്റെ പ്രവര്‍ത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്.

Read more topics: rubber, tapping, call center,
English summary
rubber tapping labors call center
topbanner topbanner

More News from this section

Subscribe by Email