topbanner
Tuesday September 26th, 2017 - 9:42:pm
topbanner

റബര്‍മേഖലയില്‍ നൈപുണ്യവികസനപരിപാടി : രണ്ടാം ഘട്ടത്തിന് അംഗീകാരം

NewsDesk
റബര്‍മേഖലയില്‍ നൈപുണ്യവികസനപരിപാടി : രണ്ടാം ഘട്ടത്തിന് അംഗീകാരം

കോട്ടയം: പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന (പി.എം.കെ.വി.വൈ.) പദ്ധതിപ്രകാരം കേരളത്തിലെ ചെറുകിടറബര്‍ മേഖലയില്‍ നടപ്പാക്കിവരുന്ന നൈപുണ്യ വികസന പരിപാടിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര നൈപുണ്യവികസന-സംരഭകത്വ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു.

ഇതുപ്രകാരം മുന്‍പരിചയത്തിനുള്ള അംഗീകാരം എന്ന പദ്ധതിഘടകത്തിന്റെ ഭാഗമായി 22,000 പേര്‍ക്ക് റബര്‍ടാപ്പങ്, റബര്‍സംസ്‌കരണം എന്നീ രണ്ടു മേഖലകളിലായി പരിശീലനം നല്‍കും. ഇതിനായി 6.17 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 4.76 കോടി രൂപ കേരളത്തില്‍ 17,000 പേര്‍ക്ക് പരിശീലനം നല്‍കുന്നതിനും 1.41 കോടി രൂപ ത്രിപുര, അസം എന്നീ വടക്കുകിഴക്കന്‍സംസ്ഥാനങ്ങളില്‍ 5000 പേര്‍ക്ക് പരിശീലനം നല്‍കുന്നതിനുമാണ്.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 10,000 പേര്‍ക്കാണ് പദ്ധതിപ്രകാരം റബര്‍ബോര്‍ഡ് പരിശീലനം നല്‍കിയത്. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍.എസ്.ഡി.സി.), റബര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ (ആര്‍.എസ്.ഡി.സി.) എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയണ് രണ്ടാംഘട്ടപരിശീലനവും റബര്‍ബോര്‍ഡ് നടപ്പാക്കുന്നത് .

കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി 9000 പേര്‍ക്ക് പരിശീലനം നല്‍കാനായി ഒരു പ്രത്യേകപദ്ധതി നൈപുണ്യവികസന-സംരഭകത്വ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി റബര്‍ബോര്‍ഡ് സമര്‍പ്പിച്ചിട്ടുണ്ട്. 2017-18 വര്‍ഷത്തില്‍ റബര്‍സംസ്‌കരണമേഖയിലും ഉത്പന്നനിര്‍മാണമേഖലകളിലും പുതിയപദ്ധതികള്‍ നടപ്പാക്കുന്നതിനും ബോര്‍ഡ് ലക്ഷ്യമിട്ടിട്ടുണ്ട്.

റബര്‍ടാപ്പിങ്‌മേഖലയിലും, സംസ്‌കരണമേഖലയിലും പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും പി.എം.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിശീലനം നല്‍കുകയും അതുവഴി വിദഗ്ദരായ തൊഴിലാളികളുടെ ദൗര്‍ലഭ്യത്തിനു പരിഹാരം കാണുകയും ചെയ്യുക എന്നതാണ് റബര്‍ബോര്‍ഡിന്റെ ലക്ഷ്യം.

English summary
rubber prime minister kaushal vikas yojna
topbanner topbanner

More News from this section

Subscribe by Email