topbanner
Sunday May 28th, 2017 - 10:30:am
topbanner

കര്‍ഷകര്‍ക്ക് ആശ്വാസമായി റബ്ബര്‍ വില കുതിക്കുന്നു; 150 കടക്കും

NewsDesk
കര്‍ഷകര്‍ക്ക് ആശ്വാസമായി റബ്ബര്‍ വില കുതിക്കുന്നു; 150 കടക്കും

കൊച്ചി: നീണ്ടകാലത്തെ ദുരിതത്തിനുശേഷം റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി വില മുകളിലേക്ക്. അന്താരാഷ്ട്ര മാര്‍ക്കറ്റിലുണ്ടായ ഡിമാന്റാണ് വിലവര്‍ധനവിന് ഇടയാക്കിയത്.

വ്യാഴാഴ്ച വില 145 രൂപ വരെ എത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വില 150 രൂപയ്ക്കു മുകളില്‍ പോകുമെന്നാണ് സൂചന. ഈ മാസംതന്നെ നാട്ടിലെ വില 10-15 രൂപ കൂടി വര്‍ധിച്ചേക്കാമെന്നാണ് വ്യാപാര രംഗത്തുള്ളവര്‍ പറയുന്നത്.

ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെ അതിനും മുകളില്‍ പോയേക്കാം. ദിവസവും രണ്ടു രൂപ വീതം കൂടുകയാണിപ്പോള്‍. ലോകത്തെ ഏറ്റവും വലിയ റബ്ബറുത്പാദക കയറ്റുമതി രാജ്യമായ തായ്‌ലന്‍ഡിലുണ്ടായ വെള്ളപ്പൊക്കവും 1.60 ലക്ഷം ഹെക്ടര്‍ റീപ്ലാന്റിങ്ങിനായി മാറ്റിയതുമാണ് വിലവര്‍ധിക്കാന്‍ ഇടയായത്. വില കൂടിത്തുടങ്ങിയതോടെ കര്‍ഷകരും വ്യാപാരികളും റബ്ബര്‍ വിപണിയില്‍ എത്തിക്കാതായിട്ടുണ്ട്.

Read more topics: Rubber, price, kerala
English summary
Rubber growers see fortunes rising despite demonetisation
topbanner topbanner

More News from this section

Subscribe by Email