Wednesday November 14th, 2018 - 1:52:am
topbanner

കീഴാറ്റൂര്‍ വയല്‍ക്കിളി നേതാവിനെ കൊല്ലാന്‍ പദ്ധതിയിട്ടു; അറസ്റ്റിലായ ബിജെപിക്കാരുടെ വെളിപ്പെടുത്തല്‍

NewsDesk
കീഴാറ്റൂര്‍ വയല്‍ക്കിളി നേതാവിനെ കൊല്ലാന്‍ പദ്ധതിയിട്ടു; അറസ്റ്റിലായ ബിജെപിക്കാരുടെ വെളിപ്പെടുത്തല്‍

തളിപ്പറമ്പ്: തൃച്ചംബരത്ത് എസ്എഫ്‌ഐ നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് പോലീസ്.

ഞായറാഴ്ച്ച പുലര്‍ച്ചെ തൃച്ചംബരം ക്ഷേത്രോത്സവ സ്ഥലത്ത് അക്രമം നടത്തിയ ആര്‍എസ്എസ് സംഘത്തില്‍ പെട്ട മൂന്ന് പേര്‍ കൂടി ഇന്നലെ രാത്രി അറസ്റ്റിലായിരുന്നു. ഇനി ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

കൂവേരി ആലത്തട്ടിലെ കെ.ശരത് കുമാര്‍(22), എം.വി. അതുല്‍ (22) എം.വി. അക്ഷയ് (20) എന്നിവരാണ് അറസ്റ്റിലായത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ പരസ്പരം വൈരാഗ്യം സൃഷ്ടിച്ച് തമ്മിലടിപ്പിച്ച് നാട്ടില്‍ കലാപമുണ്ടാക്കാനാണ് അക്രമിസംഘം ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

പോലീസ് ചോദ്യം ചെയ്തതില്‍ കീഴാറ്റൂരില്‍ ഞായറാഴ്ച പുലര്‍ച്ചെ സിപിഎം, ഡിവൈഎഫ്ഐ കൊടിമരങ്ങള്‍ നശിപ്പിച്ചതും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. അവിടെ വയല്‍കിളി സംഘത്തില്‍ പെട്ട ഒരു നേതാവിനെ വധിക്കാനും ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു.

ഇവര്‍ തന്നെ തൃച്ചംബരത്ത് വന്ന് ബിജെപി കൊടിമരങ്ങളും നശിപ്പിച്ചിരുന്നു. ഇത്തരത്തില്‍ നാട്ടില്‍ കലാപം സൃഷ്ടിക്കുകയായിരുന്നു അക്രമിസംഘത്തിന്റെ ലക്ഷ്യം. ആറ് മാസം മുമ്പ് പട്ടുവം കൂത്താട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിന് തീയിട്ടതും ഇതേ സംഘമാണ്.

അക്രമിസംഘം ഞായറാഴ്ച്ച ഒരുമണിയോടെ കീഴാറ്റൂരിലെത്തുമ്പോള്‍ വയല്‍കിളി സമരപ്പന്തലില്‍ കൂടുതലാളുകള്‍ ഉണ്ടായിരുന്നത് കാരണമാണ് കൃത്യം നടക്കാതെ പോയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

വയല്‍കിളി സംഘടനാ നേതാവിനെ വധിച്ച് ഇത് സിപിഎമ്മിന്റെ തലയില്‍കെട്ടിവെക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതോടെ തമ്മിലടിക്കുന്ന ഇരുകക്ഷികള്‍ക്കുമിടയിലേക്ക് നുഴഞ്ഞുകയറി ബിജെപിക്ക് കീഴാറ്റൂരിലേക്ക് വഴിയോരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. വിവിധ രാഷ്ട്രീയകക്ഷികളുടെ കൊടിമരങ്ങളും കൊടികളും നശിപ്പിച്ചതിന് പിന്നിലും ഇതേ സംഘമാണെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു.

English summary
rss workers planned to kill keezhattoor vayal kili leader
topbanner

More News from this section

Subscribe by Email