Saturday February 23rd, 2019 - 2:24:am
topbanner

ദമ്പതികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ചു; ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

NewsDesk
ദമ്പതികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ചു; ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

കുന്നമംഗലം: ദമ്പതികള്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി അപമാനിച്ച സംഭവത്തില്‍ മൂന്ന് ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍. ചൂലൂര്‍ കിഴക്കെ പുതിയേരി വിത്സന്‍ (30), ചിറ്റാരിക്കല്‍ നിഖില്‍ (29), പുത്തന്‍മഠത്തില്‍ അരുണ്‍ (30) എന്നിവരാണ് അറസ്റ്റിലായത്.

ആനയാംകുന്ന് സ്വദേശി ഭാര്യയോടൊപ്പം ഓമ്നിവാനില്‍ അരയങ്കോട്മുക്കിലുള്ള ഭാര്യാ വീട്ടിലേക്ക് പോകുന്നതിനിടെ കെട്ടാങ്ങല്‍ അങ്ങാടിയില്‍ കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം.

ഇവര്‍ സഞ്ചരിച്ച വാഹനത്തിനെതിരെ തെറ്റായദിശയില്‍ കടന്നുവന്ന ബൈക്കില്‍ സഞ്ചരിച്ച മൂന്ന് പേര്‍ ദമ്പതികളോട് മോശമായി പെരുമാറി. ബൈക്കിലെത്തിയ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവരുടെ വാഹനത്തെ ബൈക്ക് മുന്നില്‍ നിര്‍ത്തി തടസം സൃഷ്ടിച്ചു.

രാത്രിയായതിനാല്‍ വാഹനത്തിനുള്ളിലെ ലൈറ്റ് തെളിച്ച് കാട്ടി കുടുംബമാണ് സഞ്ചരിക്കുന്നതെന്ന് അക്രമികളോട് ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ രണ്ട് പേര്‍ ഭര്‍ത്താവിനെ പിടിച്ചുവെക്കുകയും ഒരാള്‍ സ്ത്രീയെ വാഹനത്തിന്റെ വാതില്‍ തുറന്ന് അപമാനിക്കുകയുമായിരുന്നു.

സ്ത്രീയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും നാട്ടുകാര്‍ തടഞ്ഞ് വെച്ച് കുന്നമംഗലം പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തുന്നതിനിടയില്‍ ഒരാളുകൂടി രക്ഷപ്പെട്ടു. ഒരാളെ പൊലീസ് സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തു.

സ്ത്രീ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെയും പൊലീസ് തിരിച്ചറിയുകയും ഇവരുടെ വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചൂലൂരിലെ പ്രധാന ആര്‍എസ്എസ് പ്രവര്‍ത്തകരാണ് റിമാന്‍ഡിലായ പ്രതികള്‍.

Viral News

Read more topics: rss, arrest, kunnamangalam
English summary
rss workers arrested for attack couples in kunnamangalam
topbanner

More News from this section

Subscribe by Email