Tuesday November 13th, 2018 - 8:36:am
topbanner

വയല്‍കിളി നേതാവിന്റെ വീട് ആക്രമിച്ച സംഭവം; ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് സിപിഎം

NewsDesk
വയല്‍കിളി നേതാവിന്റെ വീട് ആക്രമിച്ച സംഭവം; ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് സിപിഎം

തളിപ്പറമ്പ്: വയല്‍ക്കിളി നേതാവ് സുരേഷിന്റെ വീടിനുനേരെ ഉണ്ടായ ആക്രമണത്തെക്കുറിച്ച് പോലീസ് ശാസ്ത്രീയമായ അനേഷണം നടത്തണമെന്ന് സിപിഎം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞുവെന്നുവെന്നാണ് പരാതി. ഈ സംഭവത്തിലുള്‍പ്പെട്ടവരെ പിടികൂടി നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് രണ്ട അഭിപ്രായമില്ല.

അതിന് ശാസ്ത്രീയമായ എല്ലാ മാര്‍ഗ്ഗങ്ങളും അവലംബിക്കണം, മാര്‍ച്ച് പതിനൊന്നിന് എസ്എഫ്‌ഐ നേതാവ് കിരണിനെയും മറ്റും ആര്‍എസ് എസ് കാര്‍  തൃച്ഛംബരത്ത് വധിക്കാന്‍ ശ്രമിക്കുകയുണ്ടായി.

ഈ കേസില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ ഒരു കാര്യം എല്ലാവരെയും ഞെട്ടിപ്പിക്കുന്നതാണ്. കീഴാറ്റൂരിലെ വയല്‍ക്കിളികളെ വധിക്കാനാണ് അവര്‍ എത്തിയതെന്നും അവരെത്തുന്നത് സുരേഷിനും മറ്റും മുന്‍കൂട്ടി അറിയാമായിരുന്നു എന്ന നിലയിലാണ് അവര്‍ വെളിപ്പെടുത്തിയത്.

ഇതുള്‍പ്പെടെ എല്ലാക്കാര്യങ്ങളും വിശദമായി അന്വേഷിക്കണം. ഈ കേസുകളില്‍ പ്രതികള്‍ ആരായാലും അവരെ പിടികൂടി ശിക്ഷിക്കണം. തുടക്കം മുതല്‍ അതിശയോക്തിപരവും അവിശ്വസനീയവുമായ പ്രചാരണം നടത്തി സമരം കൊഴുപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്.

ദേശിയപാത സര്‍വേ തടയാന്‍ ശരീരത്തില്‍ ഡീസല്‍ ഒഴിച്ച് ഭീഷണി മുഴക്കാനും അവര്‍ തയ്യാറായി. 25ന് നടത്താന്‍ തീരുമാനിച്ച മാര്‍ച്ച് വിജയിപ്പിക്കാന്‍ അവര്‍ ഏതു മാര്‍ഗവും അവലംബിക്കുമെന്നു നേരത്തെ ശ്രുതിയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് ബിജെപി സഹായത്തോടെ സംഘടിപ്പിച്ചതാണോ വീടാക്രണമെന്നു ജനങ്ങളില്‍ സംശയമുണ്ട്. അക്കാര്യവും അന്വേഷണവിധേയ മാക്കണം. ഇനിയെങ്കിലും സംശയ സാഹചര്യത്തില്‍ പുറമെ നിന്നുള്ളവരുടെ വരവുപോക്ക് തടയാനും കീഴാറ്റൂര്‍ നിവാസികളെ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ട് നിരന്തരം അവഹേളിക്കുന്നതും  അവസാനിപ്പിക്കാന്‍ പോലീസ് കര്‍ശനമായി ഇടപെടണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Read more topics: rss, vayal kilikal, cpm
English summary
rss behind vayal kilikal leader house attack says cpm
topbanner

More News from this section

Subscribe by Email