Sunday February 17th, 2019 - 3:26:am
topbanner

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും ഭാര്യയെയും അക്രമിച്ച സംഭവം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

JB
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും ഭാര്യയെയും അക്രമിച്ച സംഭവം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററുടെ മകന്‍ ജൂലിയസ് നികിതാസിനേയും ഭാര്യ സാനിയോ മനോമിയേയും അക്രമിച്ച സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. നെട്ടൂര്‍ സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സുധീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. കുറ്റ്യാടി പോലിസാണ് ഇയാളെ പിടികൂടിയത്.

ഇന്നലെയാണ് പി. മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനും മാധ്യമപ്രവര്‍ത്തകയായ മരുമകള്‍ സാനിയോയ്ക്കും നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം ഉണ്ടായത്. കുറ്റ്യാടിയിലെ വീട്ടില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്നു ഇവരെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. അമ്പലകുളങ്ങരയില്‍ വെച്ചാണ് കാര്‍ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍ ക്രൂരമായി ആക്രമണം നടത്തിയത്.

 

 

Viral News

English summary
rss activist arrested for attacked case
topbanner

More News from this section

Subscribe by Email