Monday September 24th, 2018 - 3:40:am
topbanner

ചെല്ലാനത്തും കടല്‍ക്ഷോഭം ; നൂറ്റമ്പതോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

suji
ചെല്ലാനത്തും കടല്‍ക്ഷോഭം ; നൂറ്റമ്പതോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

ഓഖി ആഞ്ഞടിച്ചതോടെ ചെല്ലാനത്തെ ജന ജീവിതം ദുരതത്തിലായി.കടല്‍ കര കവിഞ്ഞ് വീടുകളിലേക്ക് എത്തുമെന്ന ആശങ്കയിലാണ് ജനം.നൂറുമീറ്ററോളം കടല്‍ കരയിലേക്ക് കയറി.തകര്‍ന്ന കടല്‍ ഭിത്തികള്‍ പുനസ്ഥാപിക്കാത്തതു ദുരന്തത്തിന്റെ ആഴം കൂട്ടി.കരിങ്കല്‍ ഭിത്തി തകര്‍ന്ന് വെള്ളം കയറി നൂറോളം വീടുകളിലേക്ക് കയറി.                                             
കഴിഞ്ഞ ദിവസം രാത്രിയോടെ ആഞ്ഞടിച്ച കടല്‍ ചെല്ലാനം കണ്ണമാലി എവനക്കാട് പ്രദേശത്തെ ഒട്ടുമുക്ക വീടുകളെയും വെള്ളത്തിലാഴ്ത്തി. കുട്ടികളും പ്രായമായവരുമടക്കം നിരവധി ആളുകളാണ് വീടുപേക്ഷിച്ച് ക്യാമ്പുകളില്‍ അഭയം തേടിയത്. നൂറ്റമ്പതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
ജില്ലാ ഭരണകൂടം, റവന്യൂ, ആരോഗ്യവകുപ്പുകള്‍, പൊലീസ്, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നത്. എടവനക്കാട് യുപി സ്‌കൂള്‍, ചെല്ലാനം സെന്റ് മേരീസ് സ്‌കൂള്‍ തുടങ്ങിയിടങ്ങളിലാണ് ഇവരെ മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്

 

 

Read more topics: rough sea ,chellanam ,coast
English summary
rough sea at chellanam natives relocated from coast
topbanner

More News from this section

Subscribe by Email