Sunday November 18th, 2018 - 6:54:pm
topbanner

പതുവൈപ്പിനിലെ പോലീസ് നടപടി; യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയുണ്ടായേക്കും

NewsDesk
പതുവൈപ്പിനിലെ പോലീസ് നടപടി; യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയുണ്ടായേക്കും

കൊച്ചി: പുതുവൈപ്പിനില്‍ സമരക്കാരെ അടിച്ചൊതുക്കിയ പോലീസിനെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഡിസിപി യതീഷ് ചന്ദ്രയെ ഡിജിപി ടി.പി.സെന്‍കുമാര്‍ വിളിച്ചുവരുത്തി. കൊച്ചിയിലാണ് കൂടിക്കാഴ്ച നടക്കുന്നത്.

ഡിസിപിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. യതീഷ് ചന്ദ്രയെ താക്കീത് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി പൊലീസിനെ നിലയ്ക്കുനിര്‍ത്തണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സിപിഐയ്ക്ക് അതിനു കഴിയുമെന്ന് ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. കമ്യൂണിസ്റ്റ് വിരോധിയാണ് യതീഷ് ചന്ദ്രയെന്നും പി.രാജു ആരോപിച്ചു.

നേരത്തെ പുതുവൈപ്പ് സമരത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായോയെന്ന് പൊലീസ് അന്വേഷിക്കുമെന്ന് കൊച്ചി റേഞ്ച് ഐജി പി.വിജയന്‍ പറഞ്ഞിരുന്നു. ഐഒസിയുടെ എല്‍പിജി സംഭരണ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്നും അന്വേഷിക്കും. സമരത്തിനിടെയുണ്ടായ പൊലീസ് നടപടി സംബന്ധിച്ചും എസ്പിയോടും കമ്മീഷണറോടും പി.വിജയന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Read more topics: Protest, police, Puthuvype
English summary
Protesters clash with police at Puthuvype
topbanner

More News from this section

Subscribe by Email