Wednesday September 26th, 2018 - 1:20:am
topbanner

തലശേരി സ്വദേശി റോജയുടെ മരണം നിപ മൂലമല്ലെന്ന് സ്ഥിരീകരണം

Jikku Joseph
തലശേരി സ്വദേശി റോജയുടെ മരണം നിപ മൂലമല്ലെന്ന് സ്ഥിരീകരണം

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ മരിച്ച തലശേരി സ്വദേശിനി റോജ (39)ക്ക് നിപയല്ലെന്ന് സ്?ഥിരീകരണം. ഇവരെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. നിപ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ ജാഗ്രതയിലായിരുന്നു. ഇന്ന് രാവിലെയാണ് റോജ മരിച്ചത്.

രണ്ട് തവണ റോജയുടെ സ്രവ പരിശോധന നടത്തിയപ്പോഴും നെഗറ്റീവായിരുന്നു ഫലം. ആദ്യ തവണ നെഗറ്റീവ് ഫലം നല്‍കിയപ്പോഴും നിപ ലക്ഷണങ്ങളോട് കൂടി മരിച്ചതിനാല്‍ വീണ്ടും പരിശോധന നടത്തുകയായിരുന്നു. ഹോട്ടല്‍ തൊഴിലാളിയായ ബാലനാണ് മരിച്ച റോജയുടെ ഭര്‍ത്താവ്. ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനി അയന ഏക മകളാണ്.

റോജക്ക് രോഗം വരാനുള്ള സാധ്യതയും പരിശോധിച്ച് വരികയാണ്. അടുത്ത ഒരു ബന്ധുവിന്റെ പ്രസവവുമായി ബന്ധപ്പെട്ട് റോജ ഒരു ദിവസം തലശ്ശേരിയിലെ ഒരു ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്ന് പറയുന്നു. ഈ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും റോജ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലെ ജീവനക്കാരും നീരീക്ഷണത്തിലാണെന്നും ആരിലും ഇതുവരെ സംശയിക്കത്തക്ക ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

നിപ വൈറസിനെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയയില്‍നിന്നും മരുന്ന് കോഴിക്കോട് എത്തിച്ചു. ഹ്യൂമന്‍ മോണോക്‌ളോണല്‍ ആന്റിബോഡി എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്നുള്ള വിദഗ്ധര്‍ എത്തിയശേഷമേ മരുന്ന് ഉപയോഗിക്കാന്‍ തുടങ്ങുകയുള്ളുവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിപ ബാധിച്ച രോഗികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരെല്ലാം ചികിത്സ തേടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ചികിത്സയിലാണ്.

12 പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടി. രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 പേര്‍ നിരീക്ഷണത്തിലാണ്. രോഗം ആദ്യ ഘട്ടത്തില്‍ തന്നെ നിയന്ത്രണവിധേയമായെന്ന കണക്കുകൂട്ടല്‍ തെറ്റിച്ചു കൊണ്ടാണ് രണ്ടാം ഘട്ടത്തിന്റെ വ്യാപനം. ഒന്നാം ഘട്ടത്തെ നല്ല നിലയില്‍ പ്രതിരോധിച്ചെങ്കിലും അതിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് ജൂണ്‍ 5 വരെയാണ് കണക്കാക്കിയിരുന്നത്. അതിനുള്ളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വ്യാഴാഴ്ച റസില്‍ എന്ന യുവാവ് നിപ ബാധിച്ച് മരിച്ചതോടെ ആശുപത്രികളില്‍ ഒരുക്കിയിരിക്കുന്ന മുഴുവന്‍ സംവിധാനങ്ങളും തുടരാനാണ് തീരുമാനം.

അതേസമയം തില്ലങ്കേരി തലച്ചങ്ങാട് പനി ബാധിച്ച് മരണപ്പെട്ട ബാലന്റെ ഭാര്യ റോജയുടെ മരണകാരണം നിപ വൈറസ് അല്ലന്ന മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ച വിവരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുഭാഷ് നാട്ടുകാരെ അറിയിച്ചു. അകാരണമായ വ്യാജ പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Read more topics: nipah virus, virus, kerala, roja
English summary
roja was not affected by nipah virus
topbanner

More News from this section

Subscribe by Email