Friday November 16th, 2018 - 6:09:pm
topbanner

സംസ്ഥാനത്ത് വീണ്ടും വന്‍ കവര്‍ച്ച; വീട്ടുകാരെ കെട്ടിയിട്ട് 50 പവന്‍ കവര്‍ന്നു

NewsDesk
സംസ്ഥാനത്ത് വീണ്ടും വന്‍ കവര്‍ച്ച; വീട്ടുകാരെ കെട്ടിയിട്ട് 50 പവന്‍ കവര്‍ന്നു

കൊച്ചി: തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് 50 പവന്‍ സ്വര്‍ണം കവര്‍ന്നു. 10 അംഗ സംഘമാണ് വാതില്‍ കുത്തിപ്പൊളിച്ച് വീടിനുള്ളില്‍ കടന്ന് കവര്‍ച്ച നടത്തിയത്. പുലര്‍ച്ചെ രണ്ടരമണിയോടെയായിരുന്നു സംഭവം.

ഹില്‍പാലസിനടുത്ത് അനന്തകുമാര്‍ എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്കാരുടെ അക്രമത്തില്‍ ഗൃഹനാഥനു ഗുരുതരമായും മറ്റുള്ളവര്‍ക്കു നിസാര പരിക്കുകളും ഏറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രഡിറ്റ് കാര്‍ഡുകളും മറ്റും കവര്‍ച്ചക്കാര്‍ കൊണ്ടുപോയി.

കവര്‍ച്ച നടത്തിയത് തമിഴ്‌നാട്ടുകാരടങ്ങുന്ന 10 അംഗ സംഘമാണെന്നാണു പോലീസ് നല്‍കുന്ന സൂചന. വീട്ടിന്റെ മുന്‍ഭാഗത്തെ ജനല്‍കമ്പികള്‍ തകര്‍ത്തനിലയിലാണ്. ഇതുവഴിയാകാം മോഷ്ടാക്കള്‍ അകത്തു കടന്നതെന്നു കരുതുന്നു.

അനന്തകുമാറും ഭാര്യയും രണ്ട് കുട്ടികളുമാണ് വീട്ടില്‍ താമസം. മോഷണത്തിനിടയില്‍ അനന്തകുമാറിന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് നേരം പുലര്‍ന്ന ശേഷമാണ് സംഭവം പുറത്തറിയുന്നത്. 

ഇന്നലെ കൊച്ചി നഗരമധ്യത്തിലും ഒരു വീട്ടില്‍ സമാന രീതിയില്‍ കവര്‍ച്ച നടത്തിയിരുന്നു. അഞ്ച് പവനാണ് ഇവിടെനിന്ന് കവര്‍ന്നത്. കാസര്‍കോട് കഴിഞ്ഞദിവസം നടന്ന കവര്‍ച്ചയ്ക്കിടെ റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയിരുന്നു.

 

Read more topics: Robbery, kochi, gold
English summary
Robbery in kochi, steals 50 Pavan gold
topbanner

More News from this section

Subscribe by Email