Monday October 22nd, 2018 - 7:21:am
topbanner
Breaking News

ആലുവയില്‍ വന്‍ കവര്‍ച്ച; വിവാഹത്തിനായി സൂക്ഷിച്ച നൂറ് പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു

Jikku Joseph
ആലുവയില്‍ വന്‍ കവര്‍ച്ച; വിവാഹത്തിനായി സൂക്ഷിച്ച നൂറ് പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു

ആലുവ: ആലുവയില്‍ വന്‍ കവര്‍ച്ച. വീട് കുത്തിത്തുറന്ന് നൂറ് പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു. ആലുവ മഹിളാലയം കവലയില്‍ പടിഞ്ഞാറേ പറമ്പില്‍ അബ്ദുള്ളയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു കവര്‍ച്ച.

ഇന്നലെ രാവിലെ ഇവരുടെ കുടുംബം മമ്പുറത്ത് സന്ദര്‍ശനത്തിന് പോയതായിരുന്നു. രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. വീടിന് പിന്നിലെ കതകിന്റെ താഴ് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. വാക്കത്തിയും പിക്കാസും വീടിനകത്ത് കണ്ടെത്തി.

വീട് മുഴുവന്‍ വലിച്ച് വാരി പരിശോധിച്ച് നിലയിലാണ്. മണിക്കൂറുകള്‍ മോഷ്ടാക്കള്‍ വീട്ടില്‍ ചെലവഴിച്ചിട്ടുണ്ടാകുമെന്നും പോലീസ് കരുതുന്നു. വിവാഹ ആവശ്യത്തിനായി ബാങ്ക് ലോക്കറില്‍നിന്ന് എടുത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ആലുവ എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read more topics: robbery, aluva, police case
English summary
robbery in aluva
topbanner

More News from this section

Subscribe by Email