കണ്ണൂര്‍: കണ്ണൂര്‍ ചാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര് മരിച്ചു. മരിച്ചവര്‍ തമിഴ്നാട് സ്വദേശികളായ രാമര്‍ (35), ചെല്ല ദുരൈ (45), കുത്താലിംഗം (70) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴു മണിയോടെ മാരുതി ഓംനി വാന്‍ ടിപ്പര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം.
തലശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന ടിപ്പര്‍ ലോറിയുടെ പിറകില്‍ വന്ന ഓംനി ഇടിച്ചാണ് അപകടം നടന്നത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.