Saturday November 17th, 2018 - 10:48:pm
topbanner

കാറും ബസ്സും കൂട്ടിയിടിച്ച് മുത്തച്ഛനും ചെറുമകനും മരിച്ചു

NewsDesk
കാറും ബസ്സും കൂട്ടിയിടിച്ച് മുത്തച്ഛനും ചെറുമകനും മരിച്ചു

മലപ്പുറം: രണ്ടത്താണി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിയും ചെറുമകനും മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ ആനയണ്ടാകരി സ്വദേശികളായ മാടപ്പള്ളിക്കുന്നേല്‍ ഡൊമിനിക് (ടോമി55), മകളുടെ മകന്‍ ഡാന്‍ ജോര്‍ജ് (മൂന്ന്) എന്നിവരാണു മരിച്ചത്.

ബസ് കാറിലിടിച്ചാണ് അപകടമുണ്ടായത്. ഡൊമിനിക്കിന്റെ ഭാര്യ മേഴ്‌സി, മകളുടെ ഭര്‍ത്താവ് ജോര്‍ജ് എന്നിവര്‍ക്കു പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടരയോടെ നെടുമ്പാശേരിക്കു പോകുന്നതിനിടെയായിരുന്നു അപകടം.

Read more topics: road, accident, malappuram
English summary
two killed in road accident in malappuram
topbanner

More News from this section

Subscribe by Email