Wednesday February 20th, 2019 - 6:55:am
topbanner

കാസര്‍ഗോഡ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

Jikku Joseph
കാസര്‍ഗോഡ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

കാസര്‍ഗോഡ്: കാസര്‍ഗോഡ് പോയിനാച്ചിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ചട്ടഞ്ചാലില്‍ ശോഭ (32) മകള്‍ വിസ്മയ (13) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗരുതരമായ പരിക്കേറ്റ രാജനെയും ഓട്ടോ ഡ്രൈവര്‍ ഖാദറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ബഡിച്ചാലില്‍നിന്നു പുല്ലുരിലേക്കു പോകുവായിരുന്നു ഓട്ടോ. കാഞ്ഞങ്ങാടു ഭാഗത്തുനിന്നു കാസര്‍കോടേക്കു വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. സ്വകാര്യബസ് കണ്ടക്ടറാണ് രാജന്‍. പോലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Viral News

Read more topics: road, accident, kasaragod, two, death
English summary
road accident in kasaragod two death
topbanner

More News from this section

Subscribe by Email