Wednesday November 21st, 2018 - 5:21:am
topbanner

ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു

NewsDesk
ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു

ഉപ്പള: ഉപ്പള നയാബസാര്‍ ദേശീയപാതയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. ജീപ്പ് യാത്രക്കാരാണ് മരിച്ചത്. ഏഴോളം പേര്‍ക്ക് അപകടത്തി
ല്‍ പരിക്കേറ്റു.

ബീഫാത്തിമ(65), നസീമ, അസ്മ, ഇംതിയാസ്, മുഷ്താഖ് എന്നിവരാണ് മരിച്ചത്. ബീഫാത്തിമയുടെ പാലക്കാട്ടുള്ള മകളുടെ വീടുകേറിത്താമസത്തില്‍ പങ്കെടുത്ത ശേഷം തിരികെ വരുമ്പോള്‍ പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം.

കര്‍ണാടകയിലെ ഉള്ളാളിനടുത്തുള്ള അജിനടുക്ക കെ സി റോഡ് സ്വദേശികളാണ് അപകടത്തില്‍പെട്ടവര്‍. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കുട്ടികള്‍ ഉള്‍പ്പെടെ 13 പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

Read more topics: road, accident, kasaragod
English summary
five killed in road accident in kasaragod
topbanner

More News from this section

Subscribe by Email