Tuesday February 19th, 2019 - 8:44:pm
topbanner

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

NewsDesk
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

ആലപ്പുഴ: ഞായറാഴ്ച പുലര്‍ച്ചെ ഹരിപ്പാട് കരുവാറ്റവഴിയമ്പലത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ അകഴി കുന്നുമ്മല്‍ സ്വദേശികളായ മുഹമ്മദ് സമിത്ത്, അനസ്, സജീര്‍ എന്നിവരാണു മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.

കൊല്ലം ഭാഗത്തുനിന്നുവന്ന ബൈക്കും ആലപ്പുഴയില്‍നിന്നു കൊല്ലത്തേക്കു പോയ ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികരായ മൂന്നു യുവാക്കളും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Viral News

Read more topics: road, accident, alappuzha, bike
English summary
3 killed in road accident in alappuzha
topbanner

More News from this section

Subscribe by Email