Sunday September 23rd, 2018 - 12:58:am
topbanner

മണിയുടെ മരണത്തിന് കാരണം ഡോക്ടര്‍മാര്‍ നല്‍കിയ സഡേഷന്‍ മൂലമെന്ന് സഹോദരന്‍

suji
 മണിയുടെ മരണത്തിന് കാരണം ഡോക്ടര്‍മാര്‍ നല്‍കിയ സഡേഷന്‍ മൂലമെന്ന് സഹോദരന്‍

മണിയുടെ മരണത്തിന് കാരണം ഡോക്ടര്‍മാര്‍ നല്‍കിയ സഡേഷന്‍ മൂലമെന്ന് സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ .കരള്‍ രോഗമുള്ള ആള്‍ക്ക് ആന്റി ബയോട്ടിക് പോലും നല്‍കാന്‍ പാടില്ലാത്തതാണ് .അത് ഡോക്ടര്‍ സുമേഷിന് നന്നായി അറിയാമായിരുന്നു.എന്നിട്ടും തന്റെ ചേട്ടന് സഡേഷന്‍ നല്‍കുകയായിരുന്നുവെന്ന് രാമകൃഷ്ണന്‍ ആരോപിച്ചു.

പാഡിയില്‍ വച്ച് തന്റെ ചേട്ടന് സഡേഷന്‍ കൊടുത്തതും തുടര്‍ന്ന് ആരോടും പറയാതെ അമൃത ആശുപത്രിയിലെത്തിച്ചതും തന്നോടോ കുടുംബത്തിലെ ആരോടും ചോദിക്കാതെ ചേട്ടന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതുമെല്ലാം ഡോ. സുമേഷിന്റെ നേതൃത്വത്തിലായിരുന്നു.ഇതെല്ലാം ആസൂത്രിതമായിരുന്നുവെന്നാണ് സഹോദരന്റെ ആരോപണം.

പാഡിയില്‍ ഒരു നാലുകെട്ട് പണിയാന്‍ മണി തീരുമാനിച്ചിരുന്നു.അതിന്റെ പ്രാരംഭ ഘട്ടമെന്ന തരത്തില്‍ കിണര്‍ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു.ഇതിനിടെ മുമ്പ് കടമായി വാങ്ങിയ പണം മണി തിരിച്ചു ചോദിച്ചതാകാം ചേട്ടന്റെ മരണത്തിന് കാരണമെന്ന് സഹോദരന്‍ ആരോപിക്കുന്നു.

English summary
rlv ramakrishnan critisize doctor in manis death
topbanner

More News from this section

Subscribe by Email