Friday November 16th, 2018 - 1:09:pm
topbanner

പ്രണയിച്ച് പീഡിപ്പിച്ച പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്ക് കൈമാറി; പെണ്‍കുട്ടി ഗര്‍ഭിണി; രണ്ടുപേര്‍ പിടിയില്‍

NewsDesk
പ്രണയിച്ച് പീഡിപ്പിച്ച പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്ക് കൈമാറി; പെണ്‍കുട്ടി ഗര്‍ഭിണി; രണ്ടുപേര്‍ പിടിയില്‍

തുറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറി പലയിടത്തുവെച്ചും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടി.

തുറവൂര്‍ വളമംഗലം കൊച്ചുപുത്തന്‍തറ രാജേഷ് (28), പട്ടണക്കാട് പുലരിനിലയത്തില്‍ ബിന എന്നുവിളിക്കുന്ന ജിനദേവ് (29) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കാമുകന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ഒളിവിലാണ്.

പട്ടണക്കാട് സ്വദേശിയായ ഓട്ടോഡ്രൈവര്‍ ഉണ്ണിയെന്നു വിളിക്കുന്ന അഖില്‍ കൃഷ്ണയുമായി ഒന്നരവര്‍ഷം മുന്‍പാണ് !പെണ്‍കുട്ടി പരിചയപ്പെടുന്നതും സ്നേഹത്തിലാകുന്നതും. വിവാഹം കഴിക്കാമെന്നു പറഞ്ഞ് പട്ടണക്കാട്ടുള്ള വീടുകളില്‍ കൊണ്ടുപോയി പലതവണ മദ്യം നല്‍കിയശേഷം പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറി. ഒരുവര്‍ഷത്തോളം പലസ്ഥലങ്ങളിലും കൊണ്ടുപോയി പെണ്‍കുട്ടിയെ മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചു. ഗര്‍ഭിണിയായ വിവരമറിഞ്ഞ് അമ്മ പെണ്‍കുട്ടിയെ എറണാകുളത്തേക്കു കൊണ്ടുപോയി.

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോള്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് എറണാകുളം നോര്‍ത്ത് പോലീസിനെ വിവരം അറിയിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്കുശേഷം വൈദ്യപരിശോധന നടത്തി കുത്തിയതോട് പോലീസിന് കൈമാറി.

ആലപ്പുഴ വനിതാ സെല്‍ എസ്.ഐ. ജെ.ശ്രീദേവിയുടെ നേതതൃത്വത്തില്‍ പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുത്തതോടെയാണ് സംഘം ചേര്‍ന്ന് പീഡിപ്പിച്ചതായി വിവരം അറിയുന്നത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Read more topics: Minor, girl, thuravoor, rape, pregnant
English summary
Minor was gang-raped for months, got pregnant
topbanner

More News from this section

Subscribe by Email