Tuesday June 19th, 2018 - 7:51:am
topbanner
Breaking News

സമൂഹത്തില്‍ സ്ത്രീ മാത്രമാണ് കുറ്റക്കാരിയെന്ന് റിമ കല്ലിംഗല്‍

rajani v
സമൂഹത്തില്‍ സ്ത്രീ മാത്രമാണ് കുറ്റക്കാരിയെന്ന്  റിമ കല്ലിംഗല്‍

തിരുവനന്തപുരം: വിവാദ പ്രസ്താവനയില്‍ ഇന്നസെന്റ് എം.പിക്ക് മറുപടിയുമായി നടി റിമ കല്ലിംഗല്‍ രംഗത്ത്. തൊഴിലവസരത്തിനായി പോലും കിടക്ക പങ്കിടേണ്ടി വരുന്ന സമൂഹത്തില്‍ സ്ത്രീ മാത്രമാണ് കുറ്റക്കാരിയെന്ന് മുദ്ര കുത്തപ്പെടുന്നത്. സ്ത്രീ ശരീരത്തെ ആഗ്രഹിച്ച പുരുഷനു നേരെ തരിമ്പു പോലും കുറ്റപ്പെടുത്തലുണ്ടാവുന്നില്ലെന്നും റിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

അധികാരം പുരുഷനെ അന്ധനാക്കുകയും അതിന്റെ പേരില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ വാര്‍ത്താ സമ്മേളനം നടത്തി അവള്‍ക്ക് എല്ലാം വിളിച്ചു പറയാന്‍ കഴിയുമെന്ന കാര്യംനിങ്ങള്‍ പുരുഷന്മാര്‍ മറക്കരുത്.

സ്ത്രീകളും ഈ സംവിധാനത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ എവിടെ നിന്ന് തുടങ്ങണമെന്ന് അവള്‍ക്ക് അറിയില്ലായിരിക്കാം. എന്നാല്‍, ഈ സാഹചര്യം മാറുമെന്ന് മനസിന്റെഅകത്തളങ്ങളില്‍ അവള്‍ ഉറച്ചു വിശ്വസിക്കുന്നു. തീര്‍ച്ചയായും അത് മാറുന്ന കാലം വരുമെന്ന് തന്നെ കരുതുന്നുവെന്നും റിമ പറഞ്ഞു.

 

 

English summary
rima answer to innocent contraversy speech

More News from this section

Subscribe by Email