Thursday September 20th, 2018 - 10:52:am
topbanner
Breaking News

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി; 900 കോടിയുടെ നഷ്ടമെന്ന് കേരളം

NewsDesk
കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി; 900 കോടിയുടെ നഷ്ടമെന്ന് കേരളം

കൊച്ചി: സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം എത്തി.

ആലപ്പുഴ ജില്ലയിലാണ് സംഘം സ്ഥിതി ഗതികള്‍ വിലയിരുത്തുക. കിരണ്‍ റിരജ്ജജുവിനൊപ്പം കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ദേശീയ ദുരന്ത നിവാരണ അഥോറിറ്റി അംഗം കെ.ആര്‍ ജയിന്‍, ചീഫ് സെക്രട്ടറി ടോംജോസ്, ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍ ജിന്‍ഡാല്‍ എന്നിവരും ഒപ്പമുണ്ടാവും. മന്ത്രിമാരായ ജി.സുധാകരന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവരും സംഘത്തെ അനുഗമിക്കുന്നുണ്ട്.

സംസ്ഥാനത്ത് 900 കോടിയുടെ നഷ്ടമാണ് കാലവര്‍ഷക്കാലത്ത് ഉണ്ടായിരിക്കുന്നതെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. 220 കോടിരൂപയുടെ നഷ്ടം കാര്‍ഷിക രംഗത്തുമാത്രം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഗസ്റ്റ്ഹൗസില്‍ നിന്നും ആദ്യം കോമളപുരത്തെ ക്യാമ്പാണ് സന്ദര്‍ശിക്കുക. പിന്നീട് വിവിധയിടങ്ങളിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തും. ദിവസങ്ങളായി തുടരുന്ന മഴയില്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടാണ് ഏറെ ദുരിതം വിതച്ചിരിക്കുന്നത്. കുട്ടനാട് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. വെള്ളക്കെട്ട് നീങ്ങാത്തതിനാല്‍ പലയിടങ്ങളിലും ഗതാഗതം പുനസ്ഥാപിക്കാന്‍ ആയിട്ടില്ല.

English summary
Union minister Kiren Rijiju to evaluate rain damages in Kerala
topbanner

More News from this section

Subscribe by Email