Wednesday September 26th, 2018 - 1:00:am
topbanner

മഞ്ചേശ്വരത്തെ കള്ളവോട്ട് ആരോപണം; തെളിവ് നല്‍കാന്‍ കഴിയാതെ കെ സുരേന്ദ്രന്‍

NewsDesk
മഞ്ചേശ്വരത്തെ കള്ളവോട്ട് ആരോപണം; തെളിവ് നല്‍കാന്‍ കഴിയാതെ കെ സുരേന്ദ്രന്‍

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ  സുരേന്ദ്രന്റെ വാദം ദുര്‍ബലമാകുന്നു. കള്ളവോട്ട് ചെയ്‌തെന്ന് ആരോപിക്കുന്നവരെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതെ സുരേന്ദ്രന്‍ കുഴങ്ങുകയാണ്.

കേസില്‍ ഹാജരാകേണ്ട പ്രവാസികള്‍ക്കുള്ള യാത്രാചെലവ് വഹിക്കാനാവില്ലെന്ന് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു. കള്ളവോട്ട് ചെയ്തവരെന്ന് കാണിച്ച് 259 പേരുടെ പട്ടികയാണ് സുരേന്ദ്രന്‍ സമര്‍പ്പിച്ചത്.

ഇവരില്‍ മരിച്ചവരെന്ന് സത്യവാങ്മൂലം നല്‍കിയതില്‍ അഞ്ചുപേര്‍ കോടതിയില്‍ ഹാജരായത് സുരേന്ദ്രന് തിരിച്ചടിയായി. പട്ടികയില്‍ ബിജെപിക്കാരടക്കം ഉള്‍പ്പെട്ടതിനാല്‍ ആറുപേരെ ഒഴിവാക്കണമെന്ന് സുരേന്ദ്രന്‍ കോടതിയോട് ആവശ്യപ്പെട്ടു. 181 പേരെ വിസ്തരിച്ചപ്പോള്‍ വോട്ട് സ്വന്തമായാണ് ചെയ്തതെന്ന് മൊഴി നല്‍കി.

ശേഷിക്കുന്ന 69 പേരില്‍ രണ്ടാളുകള്‍ നേരത്തെ കോടതിയില്‍ ഹാജരായവരാണ്. ഇത് ശ്രദ്ധയില്‍പ്പെട്ട കോടതി സമന്‍സ് അയച്ചവരുടെ പട്ടിക വീണ്ടും പരിശോധിക്കാന്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടു. 69 പേരില്‍ രണ്ടുപേര്‍ തെരഞ്ഞെടുപ്പിന് ശേഷം മരിച്ചു. അവശേഷിക്കുന്നവരില്‍ നാലുപേരാണ് നാട്ടിലുള്ളത്. അവരും ഇതര സംസ്ഥാനങ്ങളിലാണ്. ബാക്കിയുള്ളവര്‍  പ്രവാസികളും.

മഞ്ചേശ്വരത്തുനിന്ന് മുസ്ലിംലീഗിലെ  പി ബി അബ്ദുള്‍ റസാഖ് ജയിച്ചത് കള്ളവോട്ടിലൂടെയാണെന്നാണ് സുരേന്ദ്രന്റെ വാദം. 89 വോട്ടിനാണ് അബ്ദുള്‍ റസാഖ് ജയിച്ചത്. ഇതേതുടര്‍ന്ന് 2016 ജൂലൈ 25നാണ് സുരേന്ദ്രന്‍  കേസ് ഫയല്‍ ചെയ്തത്.

Read more topics: case, Manjeswaram, voter, k surendran
English summary
Rigging case: HC summons 69 Manjeswaram voters
topbanner

More News from this section

Subscribe by Email