Sunday June 24th, 2018 - 1:06:am
topbanner
Breaking News

കേരളത്തില്‍ നിന്നും ദത്തെടുത്ത കുട്ടിയെ അമേരിക്കയില്‍ കാണാതായി; പുലര്‍ച്ചെ വീടിന് പുറത്തുനിര്‍ത്തി

NewsDesk
കേരളത്തില്‍ നിന്നും ദത്തെടുത്ത കുട്ടിയെ അമേരിക്കയില്‍ കാണാതായി; പുലര്‍ച്ചെ വീടിന് പുറത്തുനിര്‍ത്തി

ടെക്‌സാസ്: കേരളത്തിലെ അനാഥാലയത്തില്‍ നിന്നും ദത്തെടുത്തതെന്ന് കരുതപ്പെട്ടുന്ന കുട്ടിയെ അമേരിക്കയില്‍വെച്ച് കാണാതായി. അമേരിക്കയിലെ ടെക്‌സാസില്‍ വെച്ചാണ് സംഭവം.

കഴിഞ്ഞദിവസം കുട്ടി പാല്‍ കുടിക്കാത്തതിനാല്‍ അച്ഛന്‍ ശിക്ഷയായി കുട്ടിയെ പുറത്തുനിര്‍ത്തിയിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെ വീടിന് നൂറടിയോളം അകലത്തിലെ മരത്തിന്റെ ചുവട്ടില്‍ കുട്ടിയെ നിര്‍ത്തുകയായിരുന്നു.

പതിനഞ്ച് മിനിറ്റ് കഴിഞ്ഞശേഷം അച്ഛന്‍ വെസ്ലി മാത്യു തിരിച്ചവന്നു നോക്കിയപ്പോള്‍ ഷെറിന്‍ മാത്യു എന്ന ബാലികയെ കാണാനില്ലായിരുന്നു. പിന്നീട് രാവിലെ എട്ടുമണിയോടെയാണ് പോലീസില്‍ പരാതി നല്‍കുന്നത്.

രണ്ടുവര്‍ഷം മുന്‍പാണ് കുട്ടിയെ പിതാവ് ഇന്ത്യയില്‍നിന്നും ദത്തെടുത്തത്. സംഭവത്തില്‍ വെസ്ലി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കണ്ടെത്താന്‍ വ്യാപകമായ തിരച്ചില്‍ നടത്തുകയാണ്.

കുട്ടിയെ കാണാതായയുടെ സമീപമുള്ളവര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം, കുട്ടിയെ കാണാതായി അഞ്ചുമണിക്കൂറിനുശേഷം മാത്രമാണ് റിച്ചാഡ്‌സണ്‍ പോലീസില്‍ പിതാവ് ഇക്കാര്യം അറിയിക്കുന്നത്.

ഇതില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. കുട്ടിയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതെന്തിനാണ്? എത്രസമയം കുട്ടി പുറത്തുനില്‍ക്കേണ്ടിവന്നു തുടങ്ങിയ കാര്യങ്ങള്‍ക്ക് വെസ്ലി മാത്യു കൃത്യമായ മറുപടി പോലീസിന് നല്‍കിയിട്ടില്ല.

മരങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്ത് കാട്ടുമൃഗങ്ങളുടെ ശല്യമുണ്ടാകാറുണ്ട്. കുട്ടിയെ മൃഗങ്ങള്‍ അപായപ്പെടുത്തിയോ എന്നും പോലീസ് സംശയിക്കുന്നു.

Read more topics: Richardson, Girl, kerala, US, Missing
English summary
Richardson 3-Year-Old Special Needs Girl Missing for Nearly 48 Hours

More News from this section

Subscribe by Email