Friday September 21st, 2018 - 9:21:pm
topbanner

സ്‌കൂള്‍ കലോത്സവത്തിനിടെ വിധികര്‍ത്താക്കള്‍ ഉറങ്ങി

NewsDesk
സ്‌കൂള്‍ കലോത്സവത്തിനിടെ വിധികര്‍ത്താക്കള്‍ ഉറങ്ങി

കൊല്ലം: സ്‌കൂള്‍ കലോത്സവത്തിനിടെ മദ്യപിച്ചെത്തിയ വിധികര്‍ത്താക്കള്‍ ഉറങ്ങിയതായി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പരാതി. റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെയായിരുന്നു സംഭവം.

വേദി നാലില്‍ നടന്ന നാടക മത്സരത്തിനിടെ വിധികര്‍ത്താക്കള്‍ ഉറങ്ങുകയായിരുന്നെന്ന് മത്സരത്തില്‍ പങ്കെടുത്തവരും രക്ഷിതാക്കളും അധ്യാപകരുമെല്ലാം ആരോപിന്നു.

ഇതേതുടര്‍ന്ന്, മത്സരശേഷം മത്സരത്തിനൊടുവില്‍ എല്ലാ നാടകങ്ങളെക്കുറിച്ചുമുള്ള വിലയിരുത്തലുകള്‍ പറയണമെന്ന് സദസ്സില്‍ നിന്ന് ആവശ്യമുയര്‍ന്നു. വിധികര്‍ത്താക്കള്‍ ഇതിന് വിസമ്മതിച്ചതോടെ സംഘര്‍ഷം കൈയ്യാങ്കളില്‍ കലാശിക്കുകയായിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് പ്രാക്കുളം എന്‍.എസ്.എസ് സ്‌കൂളില്‍ നിന്നു വന്ന നാടകാധ്യാപകന്‍ ഗണമൂര്‍ത്തിയെ പോലീസ് പിടിച്ചുകൊണ്ട് പോയതോടെ കുട്ടികളും അധ്യാപകരും പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്നു.

Read more topics: school, kalolsavam, kollam
English summary
revenue district school kalolsavam kollam 2016
topbanner

More News from this section

Subscribe by Email