Sunday September 23rd, 2018 - 8:14:am
topbanner

ദിലീപിനെ തിരിച്ചെടുത്തത് ചര്‍ച്ച ചെയ്യണം ; മൂന്നു നടിമാര്‍ അമ്മയ്ക്ക് കത്തു നല്‍കി ; രേവതിയും പദ്മപ്രിയയും പാര്‍വതിയും രംഗത്തുവന്നതോടെ അമ്മയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു

suji
ദിലീപിനെ തിരിച്ചെടുത്തത് ചര്‍ച്ച ചെയ്യണം ; മൂന്നു നടിമാര്‍ അമ്മയ്ക്ക് കത്തു നല്‍കി ; രേവതിയും പദ്മപ്രിയയും പാര്‍വതിയും രംഗത്തുവന്നതോടെ അമ്മയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ കോടതി വിധി വരും മുമ്പ് തിരിച്ചെടുത്തതിനെതിരെ അമ്മയ്ക്ക് മൂന്നു നടിമാര്‍ കത്തു നല്‍കി. രേവതി, പദ്മപ്രിയ, പാര്‍വതി എന്നിവരാണ് കത്തു നല്‍കിയത്. വീണ്ടും ജനറല്‍ ബോഡി യോഗം ചേരണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

വനിതാ അംഗങ്ങളെന്ന നിലയില്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് കത്തില്‍ പറയുന്നു. അതീവ ഗൗരവമുള്ളതും കോടതിയുടെ പരിഗണനയിലുള്ളതുമായ വിഷയത്തില്‍ യോഗത്തിന്റെ അജന്‍ഡയിലുള്‍പ്പെടുത്താതെയും യോഗത്തിലെ അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണ് അമ്മ തീരുമാനമെടുത്തത്. കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമണത്തെ അതിജീവിച്ച അംഗത്തിന് പിന്തുണ നല്‍കിയ അമ്മയുടെ തീരുമാനത്തിന് വിരുദ്ധമാണ്.

നടിയ്ക്ക് പിന്തുണയുമായി മൂന്നംഗങ്ങള്‍ കൂടി അമ്മയില്‍ നിന്ന് രാജിവച്ചു. വനിതാ അംഗങ്ങളുടെ ക്ഷേമത്തിനായി സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അമ്മയുടെ ഇപ്പോഴത്തെ തീരുമാനം ഒട്ടും ഗുണകരമല്ല. ഇതിനാല്‍ നടിയ്ക്ക് പിന്തുണ നല്‍കുമെന്ന അമ്മയുടെ വാഗ്ദാനം പാലിക്കണമെന്നും ഇതില്‍ നിന്ന് പുറകോട്ട് പോകരുതെന്നും വനിതാ അംഗങ്ങളെന്ന നിലയില്‍ ആവശ്യപ്പെടുകയാണ്.

കഴിഞ്ഞ യോഗത്തില്‍ സ്ഥലത്തില്ലാത്തതിനാലാണ് പങ്കെടുക്കാതിരുന്നത്. ഈ വിഷയം ചര്‍ച്ചയ്ക്ക് എടുക്കുമെന്നറിഞ്ഞെങ്കില്‍ നേരത്തെ പ്രതിഷേധം അറിയിക്കുമായിരുന്നു. അടിയന്തര സാഹചര്യത്തില്‍ പ്രത്യേക യോഗം ചേരാന്‍ സംഘടനയുടെ നിയമാവലി അനുവദിക്കുന്നുണ്ട്. കേരളത്തിന് പുറത്തുള്ള ഞങ്ങളുടെ കൂടി സൗകര്യം കണക്കിലെടുത്ത് ജൂലൈ 13 നോ 14നോ ജനറല്‍ ബോഡി വിളിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.. നടിമാര്‍ കത്തില്‍ പറയുന്നു.

English summary
revathy pathmapriya and parvathy letter to amma in dieep issue
topbanner

More News from this section

Subscribe by Email